കാറും ആംബുലൻസും കൂട്ടിയിടിച്ചു

കൊടുങ്ങല്ലൂർ: ബൈപാസിൽ . ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ സി.ഐ ഓഫിസ് സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. കയ്പമംഗലത്തുനിന്ന് രോഗിയുമായി ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽപെട്ടത്. കിഴക്ക് ഭാഗത്തുനിന്ന് ബൈപാസിലേക്ക് കയറി വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ബോധവത്കരണ ക്ലാസ് മതിലകം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മതിലകം ഏരിയയുടെ ആഭിമുഖ്യത്തിൽ സർക്കാർ സേവനങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഐശാബി ഉദ്ഘാടനം ചെയ്തു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ മുഹമ്മദ് റാഫി ക്ലാസെടുത്തു. സാജിറ ഷാജഹാൻ, സഫിയ, ഹസീന സുബൈർ, ഖദീജാബി എന്നിവർ സംസാരിച്ചു. 70 പിന്നിട്ട വനിത തൊഴിലാളികളായ ജാനകി, കുഞ്ഞിപ്പെണ്ണ്, നഫീസ, സഫിയ, സുബൈദ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.