തൃശൂർ: ചേർപ്പിൽ തകർന്ന കൂരക്കുള്ളിൽ കഴിയുന്ന 13 ജീവിതങ്ങളിലെ കുടുംബത്തിനുള്ള രണ്ടാംവീടിനുള്ള തറക്കല്ലിടൽ ശനിയാഴ്ച നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ കിഡ്നിഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ തറക്കല്ലിടും. കൂരക്കുള്ളിൽ കഴിയുന്ന സുരേഷും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിെൻറ നിസ്സഹായാവസ്ഥ 2017 നവംബർ 17ന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് പുറംലോകം അറിയുന്നത്. ഇതോടെ കുടുംബത്തെ സഹായിക്കാൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ചെയർമാനും ചേർപ്പ് എസ്.ഐ ചിത്തരഞ്ജൻ രക്ഷാധികാരിയും വാർഡംഗം പി.വി. അശോകൻ കൺവീനറും പൊതുപ്രവർത്തകൻ കെ.കെ. ഷിഹാബും ഉൾപ്പെട്ട സാന്ത്വനം സഹായവേദി കൂട്ടായ്മക്ക് രൂപം നൽകി. സുരേഷും രണ്ട് സഹോദരങ്ങൾക്കുമായി മൂന്ന് വീടുകൾ നിർമിച്ച് നൽകാൻ കൂട്ടായ്മ തീരുമാനിച്ചു. വിവിധ മേഖലകളിൽനിന്ന് സഹായവാഗ്ദാനങ്ങളുമെത്തി. സുരേഷിെൻറ സഹോദരൻ ശശി-ദീപ ദമ്പതികൾക്കായി നിർമിച്ച ആദ്യവീട് നൂറ് ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ച് കഴിഞ്ഞ ഒമ്പതിന് കൈമാറിയിരുന്നു. മന്ത്രി സി.രവീന്ദ്രനാഥും, ഗീത ഗോപി എം.എൽ.എയും, എസ്.പി യതീഷ്ചന്ദ്രയുമടക്കമുള്ളവർ ആദ്യവീടിെൻറ സമർപ്പണത്തിനെത്തി. ഇവരുടെ രണ്ടാമത്തെ സഹോദരൻ രാജു-ലീല ദമ്പതികൾക്കുള്ള വീടിെൻറ ശിലാസ്ഥാപനമാണ് ശനിയാഴ്ച നടക്കുന്നത്. ഇതും അതിവേഗത്തിൽ പൂർത്തിയാക്കി കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സാന്ത്വനം സഹായവേദി ചെയർമാനും േചർപ്പ് പഞ്ചായത്ത് പ്രസിഡൻറുമായ സി.കെ.വിനോദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.