തൃശൂർ: ക്രിസ്തുവിെൻറ പീഡാസഹനത്തിെൻറയും കുരിശ് മരണത്തിെൻറയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർഥന ശുശ്രൂഷക്ക് ശേഷം പീഡാനുഭവ ചരിത്ര അവതരണവും കുരിശ് ചായ്ക്കലും നടന്നു. ദുഃഖവെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥന ഉപവാസ ദിനമായാണ് ആചരിക്കുന്നത്. വൈകീട്ട് നഗരികാണിക്കൽ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തൃശൂർ വ്യാകുലമാതാവിൻ ബസലിക്കയിൽ തിരുകർമങ്ങൾക്കും, നഗരി കാണിക്കലിനും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകി. ലൂർദ് കത്തീഡ്രലിൽ തിരുകർമങ്ങൾക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും, മാർത്ത് മറിയം കൽദായ വലിയ പള്ളിയിൽ മാർ അപ്രേം മെത്രാപ്പൊലീത്തയും, മഡോണ നഗറിൽ മാർ ജേക്കബ് തൂങ്കുഴിയും മുഖ്യകാർമികത്വം വഹിച്ചു. ഈസ്റ്റർ പാതിര കുർബാനക്ക് ലൂർദ് കത്തീഡ്രലിൽ മാർ ആൻഡ്രൂസ് താഴത്തും, വ്യാകുലമാതാവിൻ ബസലിക്കയിൽ മാർ ടോണി നീലങ്കാവിലും, മാർ ജേക്കബ് തൂങ്കുഴി പുല്ലംങ്കണ്ടം പള്ളിയിലും മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.