ഹോട്ടലിൽനിന്ന്​ ഭക്ഷണം കഴിച്ച കുടുംബത്തിന്​ ഭക്ഷ്യ വിഷബാധയേറ്റു

കൊടുങ്ങല്ലൂർ: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മൂന്നംഗ കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റു. കൊടുങ്ങല്ലൂർ സ്വദേശി എം.എസ്. ലാലി​െൻറ ഭാര്യയും രണ്ട് മക്കളുമാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. ടി.കെ.എസ് പുരത്തിന് സമീപം കീത്തോളിയിൽ ദേശീയപാതയോരത്തെ ഒരു ഹോട്ടലിൽനിന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി. ആദ്യ ദിവസം ഭാര്യയും കുട്ടികളിലൊരാളും ആശുപത്രിയിലായി. രണ്ടാം ദിവസം രണ്ടാമത്തെ കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ആരോഗ്യ നില വീണ്ടെടുത്തതായി അറിയുന്നു. സംഭവമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടലി​െൻറ ലൈസൻസ് റദ്ദാക്കുമെന്നും അടച്ച് പൂട്ടാൻ നിർദേശം നൽകുമെന്നും നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.