ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജങ്ഷന് സമീപം തൃശൂര്‍ റോഡിലേക്കിറങ്ങുന്നിടത്താണ് നടുറോഡിൽ ഗര്‍ത്തം രൂപെപ്പട്ടത്. ജലവിതരണ െപെപ്പ് പൊട്ടിയതിനാൽ മിക്കസമയങ്ങളിലും കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ രാത്രി ഇരുചക്ര വാഹനങ്ങൾ അപകടത്തില്‍പെടുന്നതായി നാട്ടുകാർ പറയുന്നു. കല്ലും കട്ടയും മറ്റും ഉപയോഗിച്ച് കുഴിയടക്കാൻ സമീപത്തെ കടയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. എത്രയും വേഗം കുഴിയടച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ബസുകള്‍ ഒാട്ടം നിര്‍ത്തി; യാത്രക്കാർ ദുരിതത്തിൽ ഇരിങ്ങാലക്കുട: സ്വകാര്യ ബസുകള്‍ മുന്നറിയിപ്പില്ലാതെ ഒാട്ടം നിര്‍ത്തിയത് മൂലം യാത്രക്കാർ ദുരിതത്തിൽ. ഇരിങ്ങാലക്കുടയില്‍നിന്ന് തുറവന്‍കാട്, മുരിയാട്, ആനന്ദപുരം, ചാലക്കുടി വഴി സർവിസ് നടത്തുന്ന മൂന്ന് ബസുകളില്‍ രണ്ടെണ്ണമാണ് ഒരാഴ്ചയായി ഒാടാത്തത്. മിക്ക അവധി ദിവങ്ങളിലും മൂന്ന് ബസുകളും ഒാടാറില്ലെന്നും നാട്ടുകാർ പറയുന്നു. ബസ് സർവിസുകള്‍ അനധികൃതമായി നിര്‍ത്തുന്നത് സംബന്ധിച്ച് പി.എം. വേലായുധന്‍, പി.എ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ ഇരിങ്ങാലക്കുട ജോ. ആര്‍.ടി.ഒക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. എത്രയും വേഗം ബസ് സർവിസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.