എല്ലുപൊടി നിര്‍മാണ കേന്ദ്രത്തിനെതിരെ നാട്ടുകാർ; കലക്ടര്‍ക്ക് പരാതി നല്‍കി

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ മാട്ടുമലയിലെ എല്ലുപൊടി നിര്‍മാണ കേന്ദ്രത്തില്‍നിന്നുള്ള ദുര്‍ഗന്ധം ജനജീവിതം ദുസ്സഹമാക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമരസമിതി കലക്ടര്‍ക്ക് പരാതി നല്‍കി. മാലിന്യ സംസ്‌കരണത്തിന് സംവിധാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തനാനുമതി നേടിയെന്ന് പരാതിയില്‍ പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാലിന്യം തള്ളിയ ദേശീയപാത അതോറിറ്റിയുടെ വാഹനം തടഞ്ഞു ആമ്പല്ലൂര്‍: ദേശീയപാതയോരത്ത് മാലിന്യം തള്ളിയ ദേശീയപാത അതോറിറ്റിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. മാലിന്യം തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തലോറിലായിരുന്നു സംഭവം. എന്‍.എച്ച് 47, ഓണ്‍ ഡ്യൂട്ടി എന്നെഴുതിയ വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം ജെറുസലേം ധ്യാനകേന്ദ്രത്തിന് സമീപം തള്ളുകയായിരുന്നു. ഈ സമയം ദേശീയപാതയിലൂടെ വന്ന പരിഷത്ത് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വാഹന ജീവനക്കാരെ തടഞ്ഞ് ചോദ്യം ചെയ്തു. തുടര്‍ന്ന് നാട്ടുകാരെത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു. വട്ടണാത്ര പാടത്ത് അനധികൃത കളിമണ്‍ ഖനനം ആമ്പല്ലൂര്‍: -തൃക്കൂര്‍ പഞ്ചായത്തിലെ വട്ടണാത്ര പാടത്ത് അനധികൃത കളിമണ്‍ ഖനനം. ഒരാഴ്ചയായി രാത്രിയില്‍ വന്‍തോതില്‍ മണ്ണ് കടത്തുന്നതായി നാട്ടുകാർ പറയുന്നു. കളിമണ്‍ ഖനനത്തിന് വിലക്കുള്ള തൃക്കൂര്‍ പഞ്ചായത്തില്‍ അനുമതിയൊന്നുമില്ലാതെയാണ് മണ്ണെടുക്കുന്നത്. അധികൃതരും പൊലീസും നിസ്സംഗത പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കോടതി ഉത്തരവിന് വിരുദ്ധമായി നടക്കുന്ന മണ്ണെടുപ്പിനെതിരെ നവകേരള ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.