പൊതുസമ്മേളനം

അന്നമനട: നിലാവ് സാംസ്കാരികവേദിയുടെ രണ്ടാമത് ചാരിറ്റി പ്രോഗ്രാം ശനിയാഴ്ച വാളൂർ പുഴയോരത്ത് നടക്കും. വൈകീട്ട് ഏഴിന് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി ചെയർമാൻ അൻവർ മാമ്പ്ര അധ്യക്ഷത വഹിക്കും. പൊയ്യയിലെ ചക്ക സംസ്കരണ ഫാക്ടറി ഉദ്ഘാടനം ഏഴിന് മാള: പൊയ്യയിലെ ചക്ക സംസ്കരണ ഫാക്ടറി ഏപ്രിൽ ഏഴിന് രാവിലെ 11ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപവത്കരണ യോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊയ്യ പഞ്ചായത്ത് പ്രസിഡൻറ് ടി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിവിഷനൽ എക്സി. എൻജിനീയർ സുരേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. ചെയർമാൻ സുൽഫിക്കർ മയൂരി, ഡയറക്ടർ ടി. സുരേഷ് ബാബു, പൊയ്യ പഞ്ചായത്തിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: വി.ആർ. സുനിൽകുമാർ എം.എൽ.എ (രക്ഷാ.), പഞ്ചായത്ത് പ്രസിഡൻറ് ടി.എം. രാധാകൃഷ്ണൻ, (ചെയർ.), ഡിവിഷനൽ എക്സി.എൻജിനീയർ ടി.ആർ. സുരേഷ് കുമാർ (കൺ.). ഗ്രാമികയില്‍ 'വേനല്‍മഴ' പരിശീലനക്കളരി കുഴിക്കാട്ടുശ്ശേരി: വേനലവധിക്കാലത്ത് ഗ്രാമികയില്‍ വിദ്യാർഥികള്‍ക്കായി സൗജന്യ നാടക പരിശീലനക്കളരിയും ചിത്രകല ക്യാമ്പും സംഘടിപ്പിക്കുന്നു. ലളിതകല അക്കാദമിയുടെ സഹകരണത്തോടെ ഏപ്രില്‍ 24 മുതൽ 26 വരെയാണ് ചിത്രകല ക്യാമ്പ്. ഏപ്രില്‍ 22 മുതല്‍ മേയ് ഒന്നുവരെ നടക്കുന്ന നാടകപരിശീലനക്കളരിക്ക് സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവും നാടകപ്രവര്‍ത്തകനുമായ വി.ഡി. പ്രേംപ്രസാദ് നേതൃത്വം നല്‍കും. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിൽ 40 പേര്‍ക്ക് വീതമാണ് ഓരോ ക്യാമ്പിലും പ്രവേശനം. രജിസ്‌ട്രേഷന് ഏപ്രില്‍ പത്തിന് മുമ്പ് 9447086932 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.