കൊടുങ്ങല്ലൂർ: കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാെൻറ സ്മരണ കുടികൊള്ളുന്ന പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജിലെ മലയാളവിഭാഗം കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള മലയാള ഗവേഷണകേന്ദ്രമായി പ്രഖ്യാപിച്ചു. കോളജിെൻറ ചിരകാല സ്വപ്‌നമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ പേരിലുള്ള ഇൗ ഗവേഷണ കേന്ദ്രം അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ സാക്ഷാത്കരിക്കപ്പെടും. ഇതോടെ ഉപരിപഠനത്തിനും ഉന്നത ഗവേഷണത്തിനുമുള്ള വലിയ അവസരം വിദ്യാർഥികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ എട്ടാമത് മലയാള ഗവേഷണകേന്ദ്രമാണ് ഇവിടെ ആരംഭിക്കുന്നത്. ആദ്യകാലങ്ങളിലെ പിന്നാക്കാവസ്ഥ വിട്ട് കാലത്തിനൊപ്പം നവീകരിച്ചും മുന്നേറിയും മികവിെൻറ പാതയിലാണ് ഇൗ സർക്കാർ കലാലയമിപ്പോൾ. തൃശൂര്‍ ജില്ലയിലെ ഗവേഷണ സൗകര്യമുള്ള ഏക സര്‍ക്കാര്‍ കോളജാണിത്. പ്രഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രഫ. കെ.കെ. ഹിരണ്യന്‍, ഗീത ഹിരണ്യന്‍, കെ. അരവിന്ദാക്ഷന്‍, ശിവരാമ മേനോന്‍, പ്രഫ. പനമ്പിള്ളി രവി, പ്രഫ. അലിയാര്‍, പ്രഫ. ജോസ് വെമ്മേലി തുടങ്ങി എഴുത്തുകാരും പണ്ഡിതരുമായ പ്രശസ്ത അധ്യാപകരുണ്ടായിരുന്ന മലയാള വിഭാഗത്തിനാണ് ഗവേഷണകേന്ദ്രം അനുവദിക്കുന്നത്. 1965ല്‍ സ്ഥാപിതമായ കോളജില്‍ 1972ല്‍ ബി.എ മലയാളവും 2010ല്‍ എം.എ മലയാളവും ആരംഭിച്ചു. നിലവില്‍ സര്‍വകലാശാലകളെപ്പോലും അതിശയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോളജിലെ മലയാള വിഭാഗത്തിേൻറത്. മികവുറ്റ ഗ്രന്ഥശേഖരം എം.എന്‍. വിജയന്‍ ലൈബ്രറിയെന്ന പേരില്‍ മലയാള വിഭാഗത്തിലുണ്ട്. എഴുത്തുകാരും പൂര്‍വവിദ്യാർഥികളും സമ്മാനമായി പുസ്തകങ്ങൾ നൽകുന്നുവെന്നത് ഇൗ ഗ്രന്ഥാലയത്തിെൻറ പ്രത്യേകതയാണ്. അംഗീകൃത അക്കാദമിക പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ സമാന്തര പ്രസിദ്ധീകരണങ്ങളുടെ ശേഖരവും നവോത്ഥാനകാലം മുതലുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശേഖരവും മലയാള വിഭാഗത്തിന് സ്വന്തമാണ്. മികവുറ്റ ഒട്ടനേകം പഠനഗ്രന്ഥങ്ങളും സാഹിത്യകൃതികളും ആറായിരത്തിലധികം ഡിജിറ്റല്‍ കൃതികളും ലൈബ്രറിയിലുണ്ട്. ഉള്‍നാട്ടിലെ മധ്യവര്‍ഗത്തിലും താഴ്ന്ന വിദ്യാർഥികള്‍ കൂടുതൽ പഠിക്കുന്ന ഈ കലാലയത്തിന് യു.ജി.സിയുടെ ബി ഗ്രേഡ് നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള കാരണം അടിസ്ഥാനപരമായ ഭൗതിക സാഹചര്യങ്ങള്‍ക്കും നവീന സാങ്കേതിക സൗകര്യങ്ങള്‍ക്കും പുറമെ അക്കാദമികവും അക്കാദമികേതരവുമായ മികവാണെന്ന് പ്രിന്‍സിപ്പൽ ഡോ. ഐ. അനിത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.