തൃശൂര്‍: ദിവാൻജിമൂല മേൽപാലം അപ്രോച്ച് റോഡ് നിർമാണം ശനിയാഴ്ച തുടങ്ങും. രാവിലെ 11ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിെൻറ വികസന ഫണ്ടിൽനിന്ന് 20 കോടി രൂപ വിനിയോഗിച്ചാണ് റെയിൽവേ മേൽപാലവും അപ്രോച്ച് റോഡ് നിർമാണവും പൂര്‍ത്തീകരിക്കുന്നത്. മേൽപാലം നിർമാണം ഏതാണ്ട് പൂർണമായി. പൊതുവേ ഇത്തരം ആവശ്യങ്ങളെല്ലാം റെയിൽവേയോ, സംസ്ഥാന സര്‍ക്കാറുകളോ ചെയ്യുകയാണ് പതിവ്. എം.ജി. റോഡിലെ പാലം, പാട്ടുരായ്ക്കലിലെ മേൽപാലം, വിയ്യൂര്‍ ചെമ്പിശ്ശേരി മേൽപാലം എന്നിവ ഈ രീതിയിലാണ് നിർമിച്ചത്. ദിവാന്‍ജിമൂല മേൽപാലത്തിെൻറ കാര്യത്തിൽ മുന്‍ എം.പി.മാരും എം.എൽ.എമാരും വേണ്ട താൽപര്യം പ്രകടിപ്പിച്ചില്ലെന്ന് ആരോപണമുണ്ട്. മേൽപാല നിർമാണത്തിന് 6.33 കോടി രൂപ, സ്ഥലം വാങ്ങുന്നതിന് 4.46 കോടി- രൂപ, അപ്രോച്ച് റോഡ് നിർമാണത്തിന് 8.08 കോടി രൂപ എന്നിവ ചേര്‍ന്ന് ആകെ 18.88 കോടി രൂപയാണ് ചെലവുവരുന്നത്. സ്ഥലം ഏറ്റെടുത്തതിെൻറ രേഖ മന്ത്രി വി.എസ്. സുനിൽകുമാർ സ്വീകരിക്കും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.