തൃശൂർ: കേരള യൂത്ത് ക്ലബ് അസോസിയേഷൻ (കെ.വൈ.സി.എ) നേതൃസംഗമവും ഡോ. ബി.ആർ. അംബേദ്കർ സുവർണമുദ്ര പുരസ്കാര സമർപ്പണവും ഏപ്രിൽ 14ന് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ബിജു ആട്ടോർ അറിയിച്ചു. വൈകീട്ട് മൂന്നിന് സാഹിത്യഅക്കാദമി ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. കെ.സി. സുബ്രഹ്മണ്യൻ, പ്രകാശൻ താണിശേരി, ബാബു ചിങ്ങാരത്ത്, എം.എ. സുധീർബാബു, കെ.എ. പ്രദീപ് എന്നിവർക്ക് ഡോ. ബി.ആർ. അംബേദ്കർ സുവർണമുദ്ര പുരസ്കാരം സമ്മാനിക്കും. നെഹ്റു യുവകേന്ദ്ര-യുവജനക്ഷേമ ബോർഡിെൻറ മികച്ച യൂത്ത് ക്ലബ് അവാർഡ് നേടിയ മേമ്മൻസ് ചേറ്റുവ ഭാരവാഹികളെയും യുവപ്രതിഭ പുരസ്കാരം ലഭിച്ച റജി വിളക്കാട്ടുപാടത്തെയും മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ആദരിക്കും. ഏപ്രിൽ മൂന്നു മുതൽ മേയ് മൂന്നു വരെ അംബേദ്കർ ജന്മവാർഷികാഘോഷം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ സെക്രട്ടറി നിസാർ മരതയൂർ, ട്രഷറർ സുമീഷ് ചേലക്കര, പ്രമോദ് ഉൗരത്ത്, അഷ്കർ അലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഓറിയേൻറഷൻ ക്യാമ്പും അഭിരുചി പരീക്ഷയും തൃശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിെൻറ ഓറിയേൻറഷൻ ക്യാമ്പും അഭിരുചി പരീക്ഷയും 31ന് സാഹിത്യ അക്കാദമിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ബാച്ച് ഏപ്രിൽ എട്ടിന് തുടങ്ങും. രജിസ്േട്രഷന്: 9562715019, 9496215019. ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ്, സെക്രട്ടറിമാരായ ടി. ഹരികുമാർ, ടി.വി. ഗോപീകൃഷ്ണൻ, ട്രഷറർ പി.പി. ജേക്കബ്, കമ്മിറ്റിയംഗം പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നന്തിലത്ത് ജി-മാർട്ട് കാർണിവൽ തൃശൂർ: ഓസ്കർ ഇവൻറ്സിെൻറ 'നന്തിലത്ത് ജി മാർട്ട് കാർണിവൽ 2018'ഏപ്രിൽ രണ്ടു മുതൽ എട്ടുവരെ ലുലു കൺെവൻഷൻ സെൻററിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രണ്ടിന് വൈകീട്ട് മൂന്നിന് നന്തിലത്ത് ജി മാർട്ട്, കല്യാൺ ജ്വല്ലേഴ്സ്, ഐ.സി.എൽ ഫിൻകോർപ്, നന്ദനം ഹിൻഡ് വെയർ, ശോഭ മറീനവൺ, ലുലു എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സംയുക്തമായി ഉദ്ഘാടനം ചെയ്യും. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ആഭരണം, ഡമയണ്ട് ശേഖരം, വസ്ത്രശേഖരം, ഫർണിച്ചർ, ഹാർഡ്വെയർ, അടുക്കള ഉപകരണങ്ങൾ, കളിപ്പാട്ടം എന്നിവയുടെ പ്രദർശനം ഉണ്ടാവും. തിങ്കൾ മുതൽ വ്യാഴം വരെ വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതു വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവേശനം. വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും പരിഹരിക്കാൻ വെഡ്ഡിങ് സോണും സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ അഞ്ചിന് ലയണസ് ക്ലബിെൻറ മമ്മി ആൻഡ് മി സ്റ്റേജ് റിയാലിറ്റി ഷോ നടക്കും. ഓസ്കാർ ഇവൻറ്സ് സി.ഇ.ഒ പി.എസ്. ജെനീഷ്, ക്രിയേറ്റീവ് ഡയറക്ടർ എം.എം. അബ്്ദുൽ റസാക്ക്, സാദിഖ് റഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.