ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ പ‍ണിമുടക്ക്

തൃശൂർ: ഗ്രാമീണ ബാങ്ക് സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളിൽ യുനൈറ്റഡ് ഫോറം ഓഫ് ആർ.ആർ.ബി യൂനിയൻസി​െൻറ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യ ത്രിദിന പണിമുടക്ക് സമാപിച്ചു. ജില്ലയിലെ മുഴുവൻ ഗ്രാമീൺ ബാങ്ക് ശാഖകളും റീജനൽ ഓഫിസും അടഞ്ഞു കിടന്നു. സമാപന ദിവസം സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വനിത കമ്മിറ്റി സബ് കൺവീനർ കെ.കെ. രജിതമോൾ, സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. മോഹന, ജില്ല വൈസ് പ്രസിഡൻറ് പി.എച്ച്. വിനീത, ഐ.എൻ.ടി.യു.സി ജില്ല ട്രഷറർ കെ. ജയകുമാർ, ടി.വി. രാമചന്ദ്രൻ, ശരവണൻ, ബി. സ്വർണകുമാർ, എ. ശുഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.