തൃശൂർ: ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ഹരിതകേരളം ഉള്‍പ്പെടെ 29 പദ്ധതികള്‍ ഈവര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് ജില്ല ആസൂത്രണ സമിതി. കൊടകര, ഒല്ലൂക്കര ബ്ലോക്കുകള്‍ ഉള്‍പ്പെടെ 29 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കും ചൊവ്വന്നൂര്‍ ബ്ലോക്കിെൻറയും 12 പഞ്ചായത്തുകളുടെയും 2017-18 പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരമായി. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളുടേത് ശനിയാഴ്ച ചേരുന്ന ആസൂത്രണ സമിതി യോഗത്തിൽ പരിഗണിക്കും. സമിതി അധ്യക്ഷ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥി ബോധവത്കരണത്തിനായി സഞ്ചരിക്കുന്ന മൊബൈല്‍ ഇൻറര്‍വെന്‍ഷന്‍ യൂനിറ്റ് സ്ഥാപിക്കുമെന്ന് മേരി തോമസ് അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജെ. ഡിക്‌സന്‍, എ. പത്മിനി, മഞ്ജുള അരുണന്‍, ഇ. വേണുഗോപാലന്‍ മേനോന്‍, സി. ചന്ദ്രബാബു, സെക്രട്ടറി ടി.എസ്. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.