കോർപറേഷൻ ബജറ്റിന് അംഗീകാരം

തൃശൂര്‍: കോർപറേഷ‍​െൻറ കഴിഞ്ഞ ബജറ്റി​െൻറ പേജുകൾ അതുപോലെ കോപ്പിയടിക്കുകയായിരുന്നു ഭരണപക്ഷമെന്ന് പ്രതിപക്ഷം. ജനകീയ ബജറ്റെന്ന് ഭരണപക്ഷത്തി​െൻറ മറുവാദം. ബുധനാഴ്ച്ച നടന്ന ചര്‍ച്ചയിൽ ചൂടേറിയ വാക്പയറ്റുകൾക്ക് ഒടുവില്‍ ബജറ്റിന് അംഗീകാരം. ചിലരുടെ താൽപര്യത്തിനായി ബജറ്റ് പൊളിച്ചെന്ന് പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ കുറ്റപ്പെടുത്തി. ട്രാഫിക് പ്രശ്‌നം പരിഹരിക്കാനുള്ള നിർദേശങ്ങളില്ല. ഷീ ലോഡ്ജുകളും കിണര്‍റീച്ചാർജുമെല്ലാം കഴിഞ്ഞ ബജറ്റി​െൻറ തനിയാവർത്തനങ്ങളാെണന്നും ജോണ്‍ഡാനിയേല്‍ കുറ്റപ്പെടുത്തി. ഉത്സവനോട്ടീസ് പോലെയുള്ളതാണ് ബജറ്റ് എന്ന് ബി.ജെ.പി.അംഗം കെ. മഹേഷ്. പദ്ധതികള്‍ക്കുവേണ്ട ഫണ്ട് എവിടെനിന്ന് എന്ന് പറയുന്നില്ല. ജനങ്ങളെ മണ്ടന്‍മാരാക്കുന്നതാണ് ബജറ്റ് എന്നും അദ്ദേഹം പറഞ്ഞു. കൂട്ടുത്തരവാദിത്തമില്ലാതെ നടപ്പാക്കിയ ബജറ്റാണ് ഇതെന്ന് എ. പ്രസാദ് ആരോപിച്ചു. കഥയെഴുതുന്ന ലാഘവത്തോടെയാണ് ബജറ്റ് എഴുതിയതെന്ന് ബി.ജെ.പി.യിലെ എം.എസ്. സമ്പൂര്‍ണ. സര്‍വ സ്പര്‍ശിയായ ബജറ്റാണെന്ന് അനൂപ് കരിപ്പാല്‍ അഭിപ്രായപ്പെട്ടു. ബജറ്റിന് എല്ലാവിധ സഹകരണങ്ങളും വേണമെന്നും ഡെപ്യൂട്ടി മേയര്‍ ബീന മുരളി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കാന്‍ ഉടന്‍തന്നെ ശ്രമം ആരംഭിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ ബജറ്റിലുണ്ടെന്നും ബീന മുരളി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.