ഇന്ത്യൻ എംബസിയുടെ അവാർഡ് അലി അക്ബറിന്

ചെറുതുരുത്തി: ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കമ്യൂണിറ്റി ബനവലൻറ് ഫോറം ഏർപ്പെടുത്തിയ അവാർഡ് മുള്ളൂർക്കര സ്വദേശി അലി അക്ബറിന്. 14 വർഷമായി ഖത്തറിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഖത്തറിൽ വെച്ച് മരണപ്പെടുന്ന വിദേശികളുടെ മയ്യിത്ത് പരിപാലനം മുതൽ നാട്ടിൽ എത്തിക്കാനാവശ്യമായ സഹായം നൽകുന്നതിന് അലി അക്ബറാണ് നേതൃത്വം നൽകുന്നത്. ഇതാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നേപ്പാൾ അംബാസഡർ എച്ച്.ഇ. രമേഷ് പ്രസാദ് കൊയ്്രാളയിൽനിന്ന് അലി പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ അംബാസഡർ എച്ച്.ഇ.പി. കുമാരൻ എന്നിവർ സംസാരിച്ചു. ഖത്തർ കെ.എം.സി.സി തൃശൂർ ജില്ല സെക്രട്ടറി കൂടിയാണ് അലി അക്ബർ. കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ചെറുതുരുത്തി: വള്ളത്തോൾ നഗർ കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് യു.എസ്. സുമോദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് നയിക്കുന്ന ജനമോചന ജാഥക്ക് ഒരുങ്ങാൻ സംഘാടക സമിതി രൂപവത്കരിച്ചു. കെ.വി. ദാസൻ, ഷാഹിദ, പി.ഐ. ഷാനവാസ്, സി.പി. ഗോവിന്ദൻകുട്ടി, വി.എം. കാദർമോൻ, എം.എ. മുഹമ്മദ് ഇക്ബാൽ, മനോജ് തൈക്കാട്ട്, രാധ വിശ്വനാഥൻ, കൃഷ്ണ കുമാരി, മോഹനൻ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.