മിസ്്റ്റർ ആൻഡ് മിസിസ് മത്സരം

തൃശൂർ: ആരോഗ്യകേരളം തൃശൂരി​െൻറ ബോധവത്കരണ പരിപാടികളുടെ ഭാഗമായി നടത്തി. ബ്ലോക്ക്തല സ്ക്രീനിങ് നടത്തി തിരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് ജില്ലാതലത്തിൽ മത്സരിച്ചത്. നാലു റൗണ്ടിലായി നടന്ന മത്സരത്തിൽ കർണൻ, ശ്രിവ ടീം വിജയികളായി. നാദിർഷ-നിഷ ടീം ഫസ്റ്റ് റണ്ണർ അപ്പും ഷൈൻ-ഗീതു സെക്കൻഡ് റണ്ണർ അപ്പുമായി. 4000, 3000, 2000 രൂപ ക്രമത്തിൽ കാഷ് അവാർഡ് നൽകി. ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ. സുഹിത അധ്യക്ഷത വഹിച്ചു. ജില്ല ഐ.സി.ഡി.എസ് ഓഫിസർ ചിത്രലേഖ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ.കെ. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബിന്ദു കെ. തോമസ് എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര വനിത ദിനാചരണത്തോട് അനുബന്ധിച്ച് പുരുഷന്മാർക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ ആദ്യ മൂന്നുസ്ഥാനം നേടിയ കെ.ജി. രാകേഷ്, ജയപ്രകാശ്, അനിൽകുമാർ എന്നിവർക്ക് കാഷ് അവാർഡ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.