പടിയൂര്‍ പഞ്ചായത്ത്​ വികസന സെമിനാര്‍

ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 3.62 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കിണര്‍ റീചാർജിങ്ങിനായി 10 ലക്ഷം, കാർഷിക വികസന മേഖലയില്‍ 50 ലക്ഷം, പെയിന്‍ ആൻഡ് പാലിയേറ്റിവിന് 18 ലക്ഷം, റോഡുകള്‍, സ്ഥാപനങ്ങള്‍, അംഗൻവാടികളുടെ സംരക്ഷണം എന്നിവക്കായി 1.15 കോടി, വീടില്ലാത്തവര്‍ക്ക് വീട് നിർമിക്കാൻ 40 ലക്ഷം, പട്ടികജാതി വികസന പദ്ധതികള്‍ക്ക് 40 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. വനിത വികസന പദ്ധതികള്‍ക്ക് 15 ലക്ഷവും വകയിരുത്തി. വികസന സെമിനാര്‍ ജില്ല പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.എസ്. സുധന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിത മനോജ്, അംഗങ്ങളായ സി.എം. ഉണ്ണികൃഷ്ണ്‍, ബിനോയ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിജയകുമാര്‍, സെക്രട്ടറി ഫോര്‍ബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.