തോടും പുറമ്പോക്കും കൈയേറി പാലം പണിയാനുള്ള നീക്കം തടഞ്ഞു

ആമ്പല്ലൂര്‍-: മറവാഞ്ചേരി ഉഴിഞ്ഞാല്‍പ്പാടത്ത് തോടും പുറമ്പോക്കും കൈയേറി പാലം പണിയാനുള്ള നീക്കം പഞ്ചായത്തധികൃതര്‍ തടഞ്ഞു. പുതുക്കാട് -മുപ്ലിയം റോഡില്‍നിന്ന് തോടിനു മുകളിലൂടെ സമീപത്തെ സ്വകാര്യ സ്ഥലത്തേക്ക് പാലം പണിയാനായിരുന്നു ശ്രമം. പഞ്ചായത്തി​െൻറയോ പൊതുമരാമത്ത് വകുപ്പി​െൻറയോ അനുമതിയില്ലാതെ കഴിഞ്ഞ ദിവസം ഇവിടെ നിർമാണ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രസിഡൻറ് അമ്പിളി ശിവരാജ​െൻറ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ പാലം പണി നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.