മാള: നിർദിഷ്ട കൊടകര-- കൊടുങ്ങല്ലൂർ സംസ്ഥാന പാത വീതി കൂട്ടാനായി കെട്ടിടം പൊളിച്ചതിന് നഷ്ടപരിഹാരം അനുവദിച്ചിെല്ലന്ന് വ്യാപാരിയുടെ പരാതി. മാള ടൗണിലെ ഹോട്ടൽ ഉടമ ബൈജു എടാട്ടുകാരനാണ് അധികൃതർക്ക് പരാതി നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2014 മുതൽ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുന്നതായി ബൈജു പറയുന്നു. 2013ൽ പി.ഡബ്ല്യു.ഡി ഇദ്ദേഹത്തിെൻറ സ്ഥലത്തിന് 2.83 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നുവെന്നും അഞ്ച് വർഷത്തെ പലിശകൂടി കണക്കാക്കുമ്പോൾ നാലര ലക്ഷം രൂപയാകുമെന്നും ബൈജു അവകാശപ്പെടുന്നു. തുടക്കത്തിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യൂവേഷൻ സർക്കാർ നിശ്ചയിച്ചിരുന്നുവെങ്കിലും റോഡ് വികസന നടപടികൾ തടസ്സപ്പെടുകയും നഷ്ടപരിഹാര സംഖ്യ ഉയർത്തണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഉടനെതന്നെ മാതൃകയായി തെൻറ കെട്ടിടം ബൈജു പൊളിച്ചുമാറ്റി. അതോടെ അനുമതി ഇല്ലാതെ പൊളിച്ചുനീക്കിയെന്ന നിയമക്കുരുക്കിൽ അകപ്പെടുകയായിരുന്നു. എന്നാൽ, കെട്ടിടത്തിെൻറ വാല്യൂവേഷനും മറ്റ് നടപടിക്രമങ്ങളും പി.ഡബ്ല്യു.ഡി അധികൃതർ പൂർത്തീകരിച്ചിരുന്നുവെന്നും വകുപ്പിെൻറ മൗനാനുവാദത്തോടെയാണ് കെട്ടിടം പൊളിച്ചതെന്നും ബൈജു പറഞ്ഞു. ടൗൺ റോഡ് വികസനത്തിനായി മാളയിൽ 54 കെട്ടിടങ്ങളാണ് ഭാഗികമായി പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.