കയ്പമംഗലം: സ്ത്രീ ശാക്തീകരണത്തിനും ലൈഫ് മിഷന്‍ പദ്ധതിക്കും ഊന്നല്‍ നല്‍കി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ബജറ്റ്. ലൈഫ് മിഷന്‍ പദ്ധതിക്ക് 64 ലക്ഷം രൂപയും സ്ത്രീ ശാക്തീകരണത്തിന് 20 ലക്ഷവും ആരോഗ്യ മേഖലക്ക് 14 ലക്ഷവും, പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്ക് 69 ലക്ഷവും, ശിശുക്ഷേമ പദ്ധതികള്‍ക്ക് 33.5 ലക്ഷവും ഉൽപാദന മേഖലക്ക് 60 ലക്ഷവുമാണ് വകയിരുത്തിയത്. 12.6 കോടി രൂപ വരവും 12.4 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ അവതരിപ്പിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍.എം. അബ്ദുല്‍ജലീല്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു ലോഹിതാക്ഷന്‍, പി.വി. സതീശന്‍, പി.എ. സുധീര്‍, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.