മുരിയാട് പഞ്ചായത്തില്‍ ഭവന നിർമാണത്തിന്​ ഉൗന്നൽ

മുരിയാട്: നവകേരള മിഷ​െൻറ ഭാഗമായ ലൈഫ്മിഷനും ഹരിത കേരള മിഷനും പ്രാധാന്യം നൽകി മുരിയാട് ഗ്രാമപഞ്ചായത്ത് ബജറ്റ്. ഭവന നിർമാണത്തിനും കുടിവെള്ളത്തിനും കൃഷിക്കും ശുചിത്വത്തിനും പരിഗണന നൽകുന്നതാണ് ബജറ്റ്. 30.58 കോടി രൂപ വരവും 29.-96 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. ലൈഫ്മിഷന്‍ പി.എം.എ.വൈ ഭവന പദ്ധതികള്‍ക്ക് സംയുക്ത വിഹിതമായി 3.93 കോടി രൂപ വകയിരുത്തി. കുടിവെള്ളത്തിന് 42.80 ലക്ഷം രൂപയും ഉൽപാദന മേഖലക്കും കൃഷി അടിസ്ഥാന സൗകര്യ വികസനത്തിനും 63.75 ലക്ഷം രൂപയും വകയിരുത്തി. ആനന്ദപുരം പി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിക്കാനും തുക മാറ്റിവെച്ചിട്ടുണ്ട്. കൂടൽമാണിക്യം തിരുവുത്സവം: ജനപ്രതിനിധികളുടെ യോഗം ചേർന്നു ഇരിങ്ങാലക്കുട: കൂടൽമാണിക്യം തിരുവുത്സവ നടത്തിപ്പ് ചർച്ച ചെയ്യാൻ ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു. ദേവസ്വം ചെയർമാൻ യു. പ്രദീപ്‌മേനോൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻറ് വി.എ. മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ നിമ്മ്യ ഷിജു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.ജി. ശങ്കരനാരായണൻ, എൻ.കെ. ഉദയ പ്രകാശ്, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ രാജേഷ് തമ്പാൻ, എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ. പ്രേമരാജൻ, സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.