ചാലക്കുടി: സർക്കാർ സ്ഥാപനങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്കുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം വി.എ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ, ബ്ലോക്ക് അംഗങ്ങളായ വി.ഡി. തോമസ്, എം. രാജഗോപാൽ, കെ.കെ. സരസ്വതി, എൻ.പി. ചന്ദ്രൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ് എന്നിവർ സംസാരിച്ചു. കാലിത്തൊഴുത്തിലെ അംഗന്‍വാടിക്ക് ഏഴ് വയസ്സ്; പരുക്കന്‍ തറയില്‍ പുല്‍പ്പായ വിരിച്ചാണ് കുട്ടികള്‍ ഇരിക്കുന്നത് ചാലക്കുടി: പരിയാരം മംഗലം കോളനിയിലെ അംഗന്‍വാടി കാലിത്തൊഴുത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴു വര്‍ഷം. പരിയാരം ഗ്രാമപഞ്ചായത്തിലെ മുഴിക്കക്കടവ് വാര്‍ഡ് 14ലെ 63ാം നമ്പര്‍ അംഗന്‍വാടിക്കാണ് ഇൗ ഗതികേട്. അംഗന്‍വാടിക്കായി ഒരിടത്തും സ്ഥലം കിട്ടാതായപ്പോള്‍ കരിപ്പായി വര്‍ഗീസിെൻറ തൊഴുത്ത് വിട്ടുകൊടുക്കുകയായിരുന്നു. ഉടന്‍ സ്ഥലം കിട്ടുമെന്നും അതുവരെ തല്‍ക്കാലം ഇവിടെ പ്രവര്‍ത്തിക്കട്ടെയെന്നുമായിരുന്നു തീരുമാനം. എന്നാൽ, ഏഴു വര്‍ഷം പൂർത്തിയായിട്ടും ഒന്നും നടന്നില്ല. ആദ്യകാലത്ത് ദുരിതമായിരുന്ന ചാണകത്തിെൻറ മണവും മറ്റും പിന്നീട് ഇല്ലാതായെങ്കിലും കെട്ടിടത്തിൽ തൊഴുത്തിന് വേണ്ട സൗകര്യങ്ങൾ മാത്രമാണുള്ളത്. കട്ടിളയും കതകും ഇല്ലാത്തതിനാല്‍ പേരിനുപോലും അടച്ചുറപ്പില്ല. ചെറിയൊരു ജനാലയുണ്ടെങ്കിലും അതിന് കതകില്ല. ചുവരുകള്‍ തേച്ചിട്ടില്ല. പരുക്കന്‍ തറയില്‍ പുല്‍പ്പായ വിരിച്ചാണ് കുട്ടികള്‍ ഇരിക്കുന്നത്. തുറന്നു കിടക്കുന്ന വശം െഫ്ലക്‌സ് ഷീറ്റ് വച്ച് മറച്ചിരിക്കുകയാണ്. മേല്‍ക്കൂരയിൽ മഴക്കാലത്ത് ചോര്‍ച്ചയുണ്ട്. സീലിങ്ങിന് മുകളില്‍ കത്തിക്കാനുള്ള വിറക് ശേഖരിച്ചിരിക്കുന്നു. ആദ്യമെല്ലാം ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ പഠിക്കാനുണ്ടായിരുന്നു. അസൗകര്യങ്ങള്‍ തുടരുന്നതിനാല്‍ പലരും വരാതായി. എന്നാല്‍, പരിയാരം പഞ്ചായത്ത് അധികാരികള്‍ക്ക് ഇതൊന്നും വലിയ പ്രശ്‌നമല്ല. പഞ്ചായത്തില്‍ മുപ്പതോളം അംഗന്‍വാടികളുണ്ട്. ഒന്നിനും ഇതിെൻറ ഗതിയില്ല. കോളനിപ്രദേശമായതിനാല്‍ പാവപ്പെട്ടവരുടെ ചെറിയ കുട്ടികള്‍ക്ക് പഠിക്കാന്‍ മറ്റൊരു സ്ഥാപനമില്ല. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിനും പരിയാരം പഞ്ചായത്തിനും അംഗന്‍വാടി നിർമിക്കാന്‍ ഫണ്ടുണ്ട്. എന്നാല്‍, സ്വന്തമായി മൂന്ന് സെൻറ് സ്ഥലമെങ്കിലും വേണം. അത് നല്‍കാന്‍ ഉദാരമതികള്‍ തയ്യാറായാലേ അംഗന്‍വാടിക്ക് സ്വന്തം കെട്ടിടമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.