കണ്‍വെന്‍ഷന്‍

ഇരിങ്ങാലക്കുട: പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷൻ ജില്ല പ്രസിഡൻറ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. റഷീദ് കാറളം അധ്യക്ഷത വഹിച്ചു. കെ.വി. രാമകൃഷ്ണന്‍, കെ. നന്ദനന്‍, കെ.എസ്. പ്രസാദ്, ടി.കെ. സുരേഷ്, വി.ടി. ബിനോയ്് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: റഷീദ് കാറളം (പ്രസി.), വി.ടി. ബിനോയ് (സെക്ര.). ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതി പിടിയിൽ ഇരിങ്ങാലക്കുട: ഐക്കരകുന്നില്‍ പൂട്ടിയിട്ട വീടി​െൻറ ജനലും വാതിലും പൊളിച്ച് ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. തിരുനല്‍വേലി സ്വദേശി കാളിമുത്തുവിനെയാണ് (കാളപ്പന്‍) ഇരിങ്ങാലക്കുട എസ്.ഐ കെ.എസ്. സുശാന്തും സംഘവും പിടികൂടിയത്. ഇയാൾ പെരുമ്പാവൂരില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. സി.പി.ഒ അനൂപ് ലാലന്‍, ടി.എസ്. സുനില്‍കുമാര്‍, കെ.എസ്. സുനീഷ്, കെ.പി. പ്രസീത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സ​െൻറ് ജോസഫ്‌സ് കോളജില്‍ റിസര്‍ച് കോംപ്ലക്‌സ് തുറന്നു ഇരിങ്ങാലക്കുട: ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്‌സ് കോളജില്‍ റിസര്‍ച് കോംപ്ലക്‌സ്- തുറന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ഡോ. സുരേഷ്ദാസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സി. ക്രിസ്റ്റി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ്, മാനേജര്‍ ഡോ. സി. രഞ്ജന, കാലിക്കറ്റ് സർവകലാശാല റിസര്‍ച് ഡയറക്ടര്‍ ഡോ. എം. നാസര്‍, ഡോ. എസ്. ശ്രീകുമാര്‍, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, ഡോ. ആശ തോമസ്, എന്‍.ആര്‍. മംഗളാംബാള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.