'കാരുമാത്ര മത്സ്യ കാപ്പ് ബണ്ട് ശാസ്ത്രീയമാക്കണം'

വെള്ളാങ്ങല്ലൂർ: കാരുമാത്ര മത്സ്യകാപ്പ് ബണ്ട് വിഷയത്തിൽ ഗ്രാമപഞ്ചായത്ത് അന്വേഷണം നടത്തി ശാസ്ത്രീയ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാരുമാത്ര, കടലായി, നെടുങ്ങാണം പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങളും കർഷകരും ബണ്ടി​െൻറ അശാസ്ത്രീയത മൂലം ദുരിതമനുഭവിക്കുന്നു. കനോലി കനാലിൽനിന്ന് കരൂപ്പടന്ന പാലം വഴി കയറുന്ന ഉപ്പ് വെള്ളം പ്രദേശത്തെ കുടിവെള്ളത്തേയും കൃഷിയേയും സാരമായി ബാധിക്കുന്നു. അശാസ്ത്രീയ ചെമ്മീൻ കൃഷി വഴി ശുദ്ധജലത്തിൽ രാസപദാർഥങ്ങൾ കലരുന്നതിനാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് ഷഫീർ കാരുമാത്ര, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കോക്കാട്ട്, സലിം നെടുങ്ങാണം, എ.എ. റജീബ്, ഇ.വി. മനോഹരൻ, എം.എ. അൻവർ, എം.കെ. അഹമ്മദ് ഫസലുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.