കള്ളനോട്ട്; അച്ഛനും മകനും പിടിയിൽ

തൃശൂർ: പ്രമുഖ ഹോട്ടലിൽ കേക്കു വാങ്ങാൻ വന്നയാളുടെ കൈയിൽനിന്ന് അഞ്ഞൂറി​െൻറ കള്ളനോട്ടുകൾ കണ്ടെത്തിയ കേസിൽ അച്ഛനും മകനും അറസ്റ്റിലായി. പൂങ്കുന്നം സീതാറാം ലെയിൻ താറളി വീട്ടിൽ സജീവ് (51), മകൻ സായൂജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 15നാണ് കേസിനാസ്പദ സംഭവം. കേക്ക് വാങ്ങാനെത്തിയ നവീൻ സെബാസ്റ്റ്യൻ എന്നയാളുടെ പോക്കറ്റിൽനിന്ന് അബദ്ധത്തിൽ തറയിൽ വീണ 500 രൂപ നോട്ടുകളാണ് കള്ളനോട്ടാണെന്ന് കണ്ടെത്തിയത്. നവീന് കള്ളനോട്ട് കൈമാറിയ മാള കൂനന്തറ മണ്ണാന്തറ വീട്ടിൽ മുഹമ്മദ് റഹീമിനെ (48) മാർച്ച് ആറിന് വടകരയിൽനിന്ന് പിടികൂടിയിരുന്നു. സംഘത്തിലുള്ളവരെ കുറിച്ച് പൊലീസിന് വിവരം കിട്ടിയതിനെ തുടർന്ന് അന്വേഷണത്തിലായിരുന്നു. പിടിയിലായവർ നിരവധി പേർക്ക് കള്ളനോട്ട് വിതരണം ചെയ്തുവെന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ കെ.സി. സേതുവി​െൻറ നേതൃത്വത്തിൽ എസ്.ഐ ശശികുമാർ, സിബു, ഷീനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.