കോർപറേഷന്​ മുന്നിൽ ധർണ

തൃശൂർ: നഗരസഭകളിലെ കണ്ടിജൻറ് ജീവനക്കാർ മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് യൂനിയ‍​െൻറ (സി.ഐ.ടി.യു) നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിന് മുന്നിൽ കൂട്ടധർണ നടത്തി. സി.ഐ.ടി.യു ദേശീയ വർക്കിങ് കമ്മിറ്റി അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ടി. സുധാകരൻ, എം.ആർ. രാജൻ, അജികുമാർ, ജോസഫ് മാളിയേക്കൽ, സി.എ. ഔസേപ്പ് എന്നിവർ സംസാരിച്ചു. മുദ്രപ്പത്രങ്ങളുടെ ലഭ്യത ഉറപ്പാക്കണം തൃശൂർ: ചെറിയ തുകയുടെ മുദ്രപ്പത്രങ്ങളും റവന്യൂ-കോർട്ട് ഫീ സ്റ്റാമ്പുകളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എം.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. പുരുഷോത്തമൻ, കെ. ശിവരാമൻ, രാജേഷ് അപ്പാട്ട്, എൻ.ഡി. വേണു, സി.എ. ഹസീന, ജയൻ കോനിക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.