വൈക്കോൽപ്പുരയിൽനിന്ന് മൂന്നുമലമ്പാമ്പുകളെ പിടികൂടി

എറവ്: വൈക്കോൽ പുരയിൽനിന്ന് മൂന്നു മലമ്പാമ്പുകളെ തൊഴിലാളികൾ പിടികൂടി. 10 മുതൽ 15 അടി വരെ വലുപ്പമുള്ള മലമ്പാമ്പുകളെയാണ് സാഹിസകമായി പിടികൂടിയത്. ചൊവ്വാഴ്ച 11ന് കയ്യാലയിൽനിന്ന് വൈക്കോൽ എടുക്കാൻ വന്ന തമിഴ്നാട് സ്വദേശികളായ സുബ്രഹ്മണ്യൻ, സഹദേവൻ എന്നിവരാണ് മലമ്പാമ്പുകളെ കണ്ടത്. തോട്ടുപുര പാടത്തോട് ചേർന്നാണ് നിൽക്കുന്ന വൈക്കോൽപ്പുര ജീർണാവസ്ഥയിലാണ്. ഇതിനുള്ളിലാണ് വർഷങ്ങളായി വൈക്കോലുകൾ കെട്ടി സൂക്ഷിക്കുന്നത്. വൈക്കോൽക്കെട്ട് എടുക്കുന്നതിനിടെ ഒരു മലമ്പാമ്പ് അതിനടിയിൽ ചുരുണ്ടുകൂടികിടക്കുന്നത് കണ്ടത്രേ. തുടർന്നും വൈക്കോൽ മാറ്റിയപ്പോൾ സമീപത്തായി മറ്റു രണ്ടെണ്ണത്തിനെകൂടി കണ്ടു. ചുമട്ടുതൊഴിലാളികൾ ഓടിയെത്തിയാണ് മലമ്പാമ്പുകളെ പിടികൂടിയത്. കിരൺ, ഷെറിൻ, ബിജു തോട്ടുപുര, കാരമിൽ രാമൻ, ബിജു, സുരേഷ് കുമാർ എന്നിവരാണ് പിടികൂടിയത്. കോലഴി ഫോറസ്റ്റ് ഓഫിസിൽനിന്ന് അധികൃതരെത്തി പാമ്പുകളെ കൊണ്ടുപോയി. പിടികൂടുന്നതിനിടെ ഒരു മലമ്പാമ്പ് മുട്ടയിട്ടതായി നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.