ഇരിങ്ങാലക്കുട: നഗരസഭ ഓഫിസിന് സമീപത്തെ അയ്യങ്കാവ് മൈതാനത്ത് പാഴ്വസ്തുക്കൾ കുന്നുകൂടുന്നു. താലൂക്ക് ആശുപത്രിയിലെ വൈദ്യുത ലൈനുകള്‍ക്ക് തടസ്സമായി നിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചത്, ബസ്സ്റ്റാൻഡ് റോഡിൽ ടൈല്‍സ് പാകിയതിെൻറ അവശിഷ്ടങ്ങള്‍, ഉപയോഗ ശൂന്യമായ ടാര്‍ വീപ്പകള്‍ എന്നിവയെല്ലാം മൈതാനത്തിെൻറ ഒരു വശം പൂർണമായി കൈയേറിയിരിക്കുകയാണ്. സംഭവത്തിൽ നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. വിഷയം സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് പി.വി. ശിവകുമാർ അറിയിച്ചു. നവീകരിച്ച ബസ്സ്റ്റാൻഡ് റോഡ് തുറന്നു ഇരിങ്ങാലക്കുട: ബസ്സ്റ്റാൻഡിെൻറ കിഴക്ക് വശത്തെ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് നല്‍കി. നഗരസഭാധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ രാജേശ്വരി ശിവരാമന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.സി. വർഗീസ്, വത്സല ശശി, അബ്ദുൽ ബഷീര്‍, എം.ആര്‍. ഷാജു, സെക്രട്ടറി എ.എന്‍. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടാറിങ് മുഴുവന്‍ നീക്കി രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയത്. ബസ്സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നതിന് ഇതോടെ പരിഹാരമാകും. അതേസമയം, നിർമാണം പൂര്‍ത്തീകരിച്ചിട്ടും സമീപത്തെ കടകള്‍ ൈകയേറിയ സ്ഥലം തിരിച്ച് പിടിക്കാൻ നഗരസഭ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. വാഹന മോഷണം: പ്രതിക്ക് അഞ്ച് വര്‍ഷം തടവ് ഇരിങ്ങാലക്കുട: മോഷ്ടിച്ച വാഹനങ്ങളില്‍ കൃത്രിമം നടത്തി വിൽപന നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കേസില്‍ രണ്ടാം പ്രതിയായ പോട്ട സ്വദേശി ചൂനാട്ടുശ്ശേരിയില്‍ വീട്ടില്‍ ഷിബു ഡേവീസിനെയാണ് (43) ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചത്. മോഷണവസ്തു ഒളിപ്പിച്ച കുറ്റത്തിന് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. വിവിധ അപകടങ്ങളില്‍ പൂർണമായി തകര്‍ന്ന വാഹനങ്ങള്‍ വിലയ്ക്ക് വാങ്ങി അവയുടെ എൻജിന്‍ നമ്പറും ചേസസ് നമ്പറും മോഷ്ടിച്ച വാഹനങ്ങളില്‍ കൃത്രിമമായി ഘടിപ്പിച്ചായിരുന്നു വില്‍പന. കേസിലെ പ്രധാന പ്രതികളായ വരന്തരപ്പിള്ളി സ്വദേശി ഷിബി, മലപ്പുറം സ്വദേശി മിഥുന്‍ എന്നിവര്‍ പുണെയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. പുതുക്കാട് എസ്.ഐമാരായിരുന്ന എസ്. ഷംസുദ്ദീന്‍, എം. ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.