ചാലക്കുടി: കോൾ നിലങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ദേശാടന പക്ഷികളെ കാണാനും പുതുമയാർന്ന യാത്ര പദ്ധതി. ടൂറിസം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളി -വാഴച്ചാൽ- തുമ്പൂർമുഴി ഡി.എം.സിയുടെ നേതൃത്വത്തിലാണ് വിനോദയാത്ര ഒരുക്കുന്നത്. തൃശൂരിലെ പ്രധാന കോൾപ്പാടങ്ങളിലൂടെയാണ് യാത്ര. ചാലക്കുടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽനിന്ന് രാവിലെ ഏഴിന് യാത്ര ആരംഭിച്ച് 7.30ന് തൃശൂർ ജില്ല ടൂറിസം ഓഫിസിൽ എത്തും. തുടർന്ന് കോൾപ്പാടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് അപൂർവ ദേശാടന പക്ഷികളെയും നാടൻ കിളികളെയും കണ്ടുകൊണ്ട് വയൽക്കാറ്റേറ്റ് പാടവരമ്പത്തെ ചെറിയ നാടൻ ചായക്കടയിൽനിന്ന് പ്രഭാത ഭക്ഷണം. തുടർന്നുള്ള യാത്ര ചേറ്റുവയിലേക്കാണ്. ചേറ്റുവ കായലിനോട് ചേർന്നുള്ള ടൂറിസം വകുപ്പിെൻറ റെസ്റ്റാറൻറിലാണ് ഉച്ചഭക്ഷണം. ചേറ്റുവ കായലും, കനോലി കനാലും ഇഴചേരുന്ന, പക്ഷികളുടെ പറുദീസയായ കണ്ടൽക്കാടുകൾക്കിടയിലൂടെ ബോട്ടിങ്. ശേഷം ചാവക്കാട് ബീച്ചിലേക്കാണ് യാത്ര. രാത്രി എട്ടിന് ചാലക്കുടിയിൽ തിരിച്ചെത്തുന്ന യാത്രക്ക് 850- രൂപയാണ് നിരക്ക്. ഫോൺ: 0480 2769888, 9497069888. ആദിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് അതിരപ്പിള്ളി: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ സഹകരണത്തോടെ ആദിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസിെൻറ നേതൃത്വത്തിൽ ഇരുനൂറിൽ പരം ആളുകൾക്ക് മെഡിക്കൽ പരിശോധന നടത്തി. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് ആൻറണി, ജില്ല ഭാരവാഹികളായ രാധാകൃഷ്ണൻ, അജയകുമാർ, വൽസരാജ്, വിനോദ്, ഹാറൂൺ റഷീദ്, പത്മരാജൻ, ഷിജു വർഗീസ് എന്നിവർ നേതൃത്വം നൽകി. വാഴച്ചാൽ ആദിവാസി ഊരുമൂപ്പത്തി ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു വാഴക്കാല, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രിക എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.