ജാമിഅ മഹ്​മൂദിയ്യ വാര്‍ഷികാഘോഷം സമാപിച്ചു

കയ്പമംഗലം: പെരിഞ്ഞനം ജാമിഅ മഹ്മൂദിയ്യ 30-ാം വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹ്മൂദിയ്യ പ്രസിഡൻറ് കെ.വി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാനം നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പൊന്മുള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പേരോട് അബ്ദുറഹിമാന്‍ സഖാഫി, മർക്കസ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുല്‍ഹകീം അസ്ഹരി, താഴപ്ര മുഹിയുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, ഡോ. മുഹമ്മദ്കുട്ടി സഖാഫി കൊല്ലം, ഡോ. അബ്ദുല്‍ അസീസ്‌ ഫൈസി ചെറുവാടി, മാടവന ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍, ഫസല്‍ തങ്ങള്‍, പി.കെ. ബാവ ദാരിമി, കെ.എസ്. ആറ്റക്കോയ തങ്ങള്‍, കെ.ആര്‍. നസറുദ്ദീന്‍ ദാരിമി, മിദിലാജ് മതിലകം എന്നിവര്‍ സംസാരിച്ചു. വാര്‍ഷികത്തി​െൻറ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് മൂന്ന്‍ സ​െൻറ് വീതം ഭൂമി വിതരണം ചെയ്തു. ജനസഭ കയ്പമംഗലം: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെ വൈദ്യുതി ബോർഡ് ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനസഭ സംഘടിപ്പിച്ചു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ടി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. യൂനിയന്‍ ഡിവിഷന്‍ സെക്രട്ടറി ഇ.എ. ഫിറോസ്‌, കെ.എന്‍. രാമന്‍, എ.പി. അനില്‍, പി.എസ്. സന്തോഷ്‌, കെ.ഡി. മനോജ്‌ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.