കോടാലി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ കോടാലി കര്‍ഷക സ്വാശ്രയ ചന്തക്ക് സമീപം ജൈവ കാര്‍ഷികോല്‍പന്ന വിപണനകേന്ദ്രം -തുറന്നു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മോളി തോമസ്, മറ്റത്തൂര്‍ കൃഷി ഓഫിസര്‍ സി. സുരേഷ്, ജോയ് നെല്ലിക്കാമണ്ണില്‍ എന്നിവര്‍ സംസാരിച്ചു. ജൈവ പച്ചക്കറി ഉല്‍പന്നങ്ങളും ജൈവകൃഷിക്കാവശ്യമായ വിത്ത്, വളം, ഗ്രോബാഗ് എന്നിവയും ഇവിടെ ലഭ്യമാണ്. ഷഷ്ഠി ഉത്സവം കൊടിയേറി മറ്റത്തൂര്‍: മൂന്നുമുറി ഒമ്പതുങ്ങല്‍ കൈലാസ ശിവക്ഷേത്രത്തിലെ കാവടി മഹോത്സവം കൊടിയേറി. ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയ ശേഷം ആദ്യമായി നടക്കുന്ന ഷഷ്ഠി മഹോത്സവം വര്‍ണാഭമാക്കാനുള്ള ഒരുക്കത്തിലാണ് തട്ടകനിവാസികള്‍. കൊടിയേറ്റ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കുട്ടന്‍, മണികണ്ഠന്‍, ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ ഒന്നിനാണ് കാവടി മഹോത്സവം. സുബ്രഹ്മണ്യ സമാജത്തിെൻറ നേതൃത്വത്തില്‍ ഏഴ് കാവടി സെറ്റുകളാണ് ആഘോഷത്തില്‍ പങ്കെടുക്കുക. കനകമല മഹാതീർഥാടനത്തിന് ആയിരങ്ങളെത്തി കൊടകര: കനകമല മാര്‍തോമ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തില്‍ നോമ്പുകാല മഹാതീർഥാടനം സംഘടിപ്പിച്ചു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആേൻറാ ജി. ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ലാസര്‍ കുറ്റിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. കൊടകര ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജോസഫ് കണ്ണനാക്കല്‍, ഫാ. സെബേദാസ് പൊറത്തൂര്‍, സി. മേഴ്‌സി കരിപ്പായി, ജയന്‍ അമ്പാടന്‍, സിബി കളത്തിങ്കല്‍, സിജോ ജോണി ചുള്ളി, ഷൈനി വർഗീസ്, പോള്‍സണ്‍ കുയിലാടന്‍ എന്നിവര്‍ സംസാരിച്ചു. മഹാതീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എമ്മിെൻറ ആഭിമുഖ്യത്തില്‍ കനകമല കുരിശുമുടിയിലേക്ക് പദയാത്ര നടത്തി. സമാധാനത്തിെൻറ പ്രതീകമായ വെള്ളരിപ്രാവിനെ വാനിലേക്ക് പറത്തി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണം: ആളൂരില്‍ പൊതുകിണറുകള്‍ വീണ്ടെടുക്കുന്നു കൊടകര: വേനലിലെ ജലക്ഷാമം നേരിടാനായി പൊതുകിണറുകളെ പുരുദ്ധരിക്കുകയാണ് ആളൂര്‍ ഗ്രാമപഞ്ചായത്ത്. സംരക്ഷണമില്ലാതെ നാശോന്മുഖമായ പൊതുകിണറുകള്‍ വീണ്ടെടുക്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് പഞ്ചായത്തില്‍ നടന്നുവരുന്നത്. ചൂട് വര്‍ധിക്കുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ആളൂര്‍ ഗ്രാമപഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി നടത്തിയ പരിശോധനയിൽ പഞ്ചായത്ത് പരിധിയില്‍ 42 പൊതുകിണറുകളുള്ളതായി കണ്ടെത്തി. ഇവയില്‍ മിക്കതും വര്‍ഷങ്ങളായി ഉപയോഗിക്കാത്തവയാണ്. പല കിണറുകളും മാലിന്യം നിറഞ്ഞവയും ആള്‍മറ ഇടിഞ്ഞു നശിച്ചവയുമാണ്. പൊതുകിണറുകള്‍ വൃത്തിയാക്കി ആള്‍മറ കെട്ടി സംരക്ഷിച്ച് അതിന് മുകളില്‍ ഇരുമ്പുവല സ്ഥാപിച്ചാണ് നവീകരണം. 15 കിണറുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസന്‍ പറഞ്ഞു. ബാക്കി കിണറുകൾ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കും. ഓരോ കിണറിനും ശരാശരി 50,000 രൂപയാണ് ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.