ഓൺലൈൻ തട്ടിപ്പിലൂടെ നഷ്​ടപ്പെട്ട പണം തിരിച്ചുകിട്ടി

തൃശൂർ: സിറ്റി സൈബർ സെല്ലി​െൻറ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരാഴ്ചക്കകം മൂന്നുപേർക്ക് തിരിച്ച് കിട്ടി. നഷ്ടപ്പെട്ട 1.08 ലക്ഷത്തിൽ 68,999 രൂപയാണ് തിരിച്ചു കിട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർ തട്ടിപ്പിനിരയായവരിലുണ്ട്. എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ​െൻറ മൊബൈലിലേക്ക് ക്രെഡിറ്റ് കാർഡ് വെരിഫിക്കേഷൻ നടത്താനാണെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കി 40,000 രൂപയും റിസർവ് ബാങ്ക് പ്രതിനിധികളെന്ന് പറഞ്ഞ് വിളിച്ച് മുളങ്കുന്നത്തുകാവിലെ വീട്ടമ്മയിൽനിന്ന് 49,999 രൂപയും ജോബ് പോർട്ടലിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥിയിൽനിന്ന് 19,000 രൂപയുമാണ് തട്ടിയത്. ഡൽഹി, നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ സ്ത്രീകളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് സിറ്റി പൊലീസ് കമീഷണർ ആർ.രാഹുൽ നായർ പറഞ്ഞു. പല തരത്തിലുള്ള സമ്മാനങ്ങൾ മൊബൈൽ നമ്പറിന് ലഭിച്ചുവെന്ന തരത്തിലുള്ളതും ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള ഫോൺ കോളുകൾക്ക് പിൻ നമ്പർ നൽകുകയും പണം നിക്ഷേപിക്കുകയും ചെയ്യുന്നവരാണ് കൂടുതലായി തട്ടിപ്പിന് ഇരയാകുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളോ, മൊബൈൽ ഫോണിൽ ലഭിക്കുന്ന വൺടൈം പാസ്വേഡോ ആരുമായും പങ്കുവെക്കരുതെന്നും കമീഷണർ അറിയിച്ചു. ഏതെങ്കിലും കാരണവശാൽ പണം നഷ്ടപ്പെട്ടാൽ ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം സൈബർ സെല്ലുമായി ബന്ധപ്പെടാനും ശ്രമിക്കണം. സിറ്റി പൊലീസ് പരിധിയിലുള്ള സൈബർ വിഭാഗത്തി​െൻറ സേവനങ്ങൾക്ക് 94979 62836 എന്ന നമ്പറിലും, 70259 30100 എന്ന വാട്സ് ആപ്പ് നമ്പറിലും ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.