തൃശൂർ: സംഗമം സാംസ്കാരിക വേദി മേയ് 14ന് കലാപ്രതിഭകളുടെ സ്നേഹസംഗമം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 58ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജില്ലയിൽനിന്ന് എ ഗ്രേഡ് ലഭിച്ച വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. പേര്, വിലാസം, എ ഗ്രേഡ് സർട്ടിഫിക്കറ്റിെൻറ പകർപ്പ്, ഫോട്ടോ എന്നിവ സ്കൂൾ പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രത്തോടെ ഏപ്രിൽ 20നകം നൽകണം. വിലാസം: സംഗമം സാംസ്കാരികവേദി, ഇൗസ്റ്റേൺ പ്ലാസ, റൈസ് ബസാർ, തൃശൂർ -680001. ഫോൺ: 94470 84849. വേദി പ്രസിഡൻറ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ചാക്കോ ഡി. അന്തിക്കാട്, സി. രാവുണ്ണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.