തൃശൂർ: കോർപറേഷൻ കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മലയാളവേദി പ്രസിഡൻറ് ജോർജ് വട്ടുകുളം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച പുലർച്ച വീട്ടിലെത്തിയ സംഘം ഒരു മാസത്തിനുള്ളിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. വർഷങ്ങളായി പൊതുതാൽപര്യ ഹർജികൾ നൽകി വരുന്നതിനാൽ കുടുംബത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മന്ത്രിമാർക്കെതിരെ നിരവധി പരാതികൾ കൊടുക്കുന്നതിൽ രാഷ്്ട്രീയ പാർട്ടികൾക്ക് വൈരാഗ്യമുണ്ട്. ബോംബെറിയുമെന്നും 101 വെട്ട് വെട്ടുമെന്നും ഭീഷണി മുഴക്കിയത്രെ. സംഭവത്തിൽ മണ്ണുത്തി പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നിലം മണ്ണിട്ട് നികത്തുന്നതിനെതിരെ നൽകിയ പരാതിയിലുള്ള വൈരാഗ്യമാകാം കൗൺസിലറുടെ നേതൃത്വത്തിൽ വധഭീഷണിക്ക് കാരണമെന്നു കരുതുന്നു. ഹെൽമെറ്റും റെയിൻ കോട്ടുമിട്ടാണ് സംഘമെത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായതായി ജോർജ് പറഞ്ഞു. മലയാളവേദി ഭാരവാഹികളായ സി.ജെ. വിൻസൻറ്, സ്റ്റീഫൻ തയ്യൂർ, സി.ടി. ജോഫി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.