തൃശൂർ: പ്രഫഷനൽ നാടക പ്രേക്ഷകരിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയ കഥാപാത്രമാണ് 'ആനക്കാരൻ ചാത്തു നായർ'. നാടക പ്രേമികൾ നിരവധി പുരസ്കാരങ്ങൾകൊണ്ട് 'ചാത്തു നായരെ' അംഗീകരിച്ചു. 'ചാത്തു നായർ'പോലുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഒരു കാലത്ത് ഹാസ്യത്തിെൻറ ആൾരൂപമായ തൃശൂർ കോളങ്ങാട്ടുകര ചന്ദ്രൻ ഇന്ന് അരങ്ങും ആരവവും അറിയുന്നില്ല. പക്ഷാഘാതം പിടിപ്പെട്ട് വലതുവശം തളർന്നും സംസാരശേഷി നഷ്ടപ്പെട്ടും അവശനിലയിലായ ചന്ദ്രനെ ലോക നാടക ദിനാചരണ വേളയിലും സാംസ്കാരിക കേരളം മറന്നു. ചന്ദ്രൻ എന്ന കലാകാരനെ സംഗീത നാടക അക്കാദമിക്കും 'അറിയില്ല'. തൃശൂർ നഗരത്തിലെ കോളങ്ങാട്ടുകര ചൂലിശേരി എൽ.പി സ്കൂളിന് സമീപം വീട്ടിൽ രോഗാകുലതകളോട് മല്ലിടുന്ന ചന്ദ്രന് പുറം ലോകവുമായി ബന്ധമില്ലാതായിട്ട് 12 വർഷം കഴിഞ്ഞു. പാലക്കാട്ട് 'സൂര്യ ചേതന'യുടെ നാടകം കഴിഞ്ഞയുടൻ ചന്ദ്രൻ കുഴഞ്ഞു വീഴുകയായിരുന്നു. രോഗബാധിതനായി രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ സംസാരശേഷി നഷ്ടപ്പെട്ടു. ഒരു വ്യാഴവട്ടം മുമ്പ്വരെ നാടകവേദിയെ സമ്പന്നമാക്കിയ നടനായിരുന്നു ചന്ദ്രൻ. അന്തരിച്ച നാടക പ്രതിഭ രാജു കൂർക്കേഞ്ചരിയുടെ 'അനശ്വര മന്ത്ര'ത്തിലെ 'ശാന്തിക്കാരൻ നമ്പൂതിരി'യാണ് ചന്ദ്രെൻറ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം. അതിലൂടെ നിരവധി പുരസ്കാരങ്ങൾ ചന്ദ്രനെ തേടിയെത്തി. പൊന്നാനി 'ഇടേശ്ശരി നാടക അരങ്ങി'െൻറ 'സുഖിനോ ഭവന്തു'എന്ന നാടകത്തിലെ കഥാപാത്രമാണ് 'ആനക്കാരൻ ചാത്തു നായർ'. പൊന്നാനി ഇടേശ്ശരി നാടക അരങ്ങ്, കുന്നംകുളം ഗീതാഞ്ജലി, ചാലക്കുടി സാരംഗ, ഗുരുവായൂർ സംഘകല, പാലക്കാട് സൂര്യ തേജസ് എന്നീ നാടക സമിതികളുടെ പ്രധാന നടനായിരുന്നു. ഹാസ്യത്തോടൊപ്പം മറ്റു കഥാപാത്രങ്ങളെയും ചന്ദ്രൻ സജീവമാക്കി. നിരവധി അമേച്വർ നാടകങ്ങൾ സംവിധാനം ചെയ്തു. ഏതാനും കൊല്ലം മുമ്പ് ഗുരുവായൂർ ശിവജിയുടെ നേതൃത്വത്തിൽ കലാകാരന്മാരുടെ സംഘടനയായ 'നന്മ' ചന്ദ്രനെ ആദരിച്ചിരുന്നു. ഡ്രാമാനന്ദം സെക്രട്ടറി ഹേമന്ത്കുമാർ ഇടക്കിടെ വരും. അടുത്ത സുഹൃത്തായ ചൂണ്ടൽ രാമചന്ദ്രനും (ചൊവ്വന്നൂർ ഉണ്ണി) വന്നിരുന്നുെവന്ന് ഭാര്യ തങ്കം പറഞ്ഞു. മൂന്ന് മക്കളിൽ രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞു. ചികിത്സക്ക് സാമാന്യം നല്ല തുക ചെലവു വരുന്ന ചന്ദ്രന് അവശ കലാകാരനുള്ള പെൻഷൻ നൽകാൻ സർക്കാർ ഇനിയും തയാറായിട്ടില്ല. ഒാേട്ടാ ടാക്സി ഒാടിക്കുന്ന മകൻ അനൂപിെൻറ വരുമാനം മാത്രമാണ് ഏക ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.