ഗ്രാമീൺ ബാങ്ക്​ ജീവനക്കാരുടെ ത്രിദിന പണിമുടക്ക്​ തുടങ്ങി

തൃശൂർ: ഗ്രാമീൺ ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ഗ്രാമീൺ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ത്രിദിന ദേശീയ പണിമുടക്ക് തുടങ്ങി. പെൻഷൻ അനുവദിച്ച ഹൈകോടതി വിധിക്കെതിരെയും രാഷ്ട്രപതിയുടെ ഉത്തരവിനെതിരെയും കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ നൽകിയ സ്പെഷൽ ലീവ് പെറ്റിഷൻ പിൻവലിക്കണമെന്ന് പണിമുടക്ക് ഉദ്ഘാടനം ചെയ്ത ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ഗ്രാമീണ ബാങ്കുകളുടെ സ്വകാര്യവത്കരണം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കിയ ജീവനക്കാർ ബാങ്കി​െൻറ മേഖല ഒാഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. െഎ.എൻ.ടി.യു.സി ജില്ല വൈസ്പ്രസിഡൻറ് ജോൺസൺ ആവോക്കാരൻ, എ.െഎ.ബി.ഒ.എ ജില്ലപ്രസിഡൻറ് സത്യനാഥൻ, എ.കെ.ബി.എഫ്.എഫ് സംസ്ഥാന പ്രസിഡൻറ് ടി.വി. രാമചന്ദ്രൻ, എ.പി. കൃഷ്ണകുമാർ, ഫ്രാൻസിസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.