തൃശൂർ: 'കൊതിതീരാത്ത കാഴ്ചകൾ...രുചികൾ! പുഞ്ചിരിയോടെ വരവേൽക്കുന്ന നാട്ടുകാർ! ഇൗ മനോഹരഭൂമിയെ എങ്ങനെ മറക്കും?' കേരളത്തിെൻറ സൗന്ദര്യത്തിൽ മയങ്ങിയ വിദേശ ബ്ലോഗർമാർ ഒറ്റസ്വരത്തിൽ പറഞ്ഞു. കേരള ടൂറിസത്തിെൻറ വാർഷിക ബ്ലോഗേഴ്സ് സംഗമത്തിെൻറ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാർ സംസ്ഥാനം സന്ദർശിക്കാനെത്തിയത്. 'ഇവിടുത്തെ ജനങ്ങളുടെ സ്നേഹം ഒരിക്കലും മറക്കാനാവാത്തതാണെന്ന് ആദ്യമായി കേരളത്തിലെത്തിയ ഫിലിപ്പീൻസ് സ്വദേശിനി കരീന റമോസിെൻറ അഭിപ്രായം. തേങ്ങ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ രുചി നാവിൽ നിന്നു മാറുന്നില്ലെന്ന് ബ്രസീലിൽ നിന്നെത്തിയ ഗിൽസിമറ കറേസിയ പറഞ്ഞു. കായലും പ്രകൃതി ഭംഗിയും ആസ്വദിച്ച് മതിതീരാത്തതാണെന്ന് റൊമാനിയയിലെ ബ്ലോഗർ മിഹൈല പോപ പറഞ്ഞു. ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും മലയാള നാടാണെന്നും അവർ പറഞ്ഞു. സംഘത്തിലുള്ള എല്ലാവരും കേരളത്തിെൻറ മനോഹാരിതയെക്കുറിച്ച് മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ. 18ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച 30 ബ്ലോഗർമാർ അടങ്ങുന്ന സംഘമാണ് തൃശൂരിലെത്തിയത്. കേരള ബ്ലോഗ് എക്സ്പ്രസിെൻറ അഞ്ചാമത് എഡിഷനാണിത്. 'ട്രിപ്പ് ഓഫ് എ ലൈഫ്ടൈം' ടാഗ് ലൈനോടെയാണ് ബ്ലോഗർ സംഗമം. തൃശൂരിലെത്തിയ സംഘം ആറാട്ടുപുഴ പൂരത്തിെൻറ ഭാഗമായ ചാത്തക്കുടം ക്ഷേത്ര പൂരം ആസ്വദിച്ചു. ഞായറാഴ്ച ആയുർവേദ മ്യൂസിയം സന്ദർശിക്കും. കടപ്പുറം ബീച്ച് റിസോർട്ടിൽ ഉച്ചയൂണിന് ശേഷം സംഘം കോഴിക്കോേട്ടക്ക് തിരിക്കും. ബ്ലോഗുകൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ബ്ലോഗർമാർ കേരളത്തെക്കുറിച്ച് എഴുതുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഡോക്യുമെൻററികളും ഹ്രസ്വചിത്രങ്ങളും തയാറാക്കും. തൃശൂരിന് പുറമെ ആലപ്പുഴ, കുമരകം, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം ഏപ്രിൽ ഒന്നിന് കൊച്ചിയിൽ യാത്ര അവസാനിപ്പിക്കും. 1727 അപേക്ഷകരിൽ നിന്ന് 30 പേർ തൃശൂർ: കേരള ബ്ലോഗ് എക്സ്പ്രസിെൻറ ഭാഗമാകാൻ വിദേശത്തു നിന്ന് 1727 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നാണ് 30 പേരെ തിരഞ്ഞെടുത്തത്. നികോള ലെവിൻ (അയർലൻഡ്), വെറോനിക്ക ബോണ്ട് ദേവ്സ (അർജൻറീന), ഗ്ലോറിയ അപാര പൈലസ് (ചിലെ), ജൂലിയാന ഫ്രാങ്ക സെലസ്്റ്റിനൊ (നെതർലൻഡ്സ്), ഗിൽസിമര കറേസിയ (ബ്രസീൽ), കാർമൻ ട്രബാഡോ ഡേൽഗാഡോ (സ്പെയിൻ), ലിസർ ഫിൻഡൈസിൻ (സ്വിറ്റ്സർലൻഡ്), മറിയ സ്്റ്റെയവാട (ബൾഗേറിയ), നിഹാരിക സത്യവദ (ഇന്ത്യ), തെരേസ ഗോമസ് (യു.കെ), അന്ന ഷെർചൻഡ് (ആസ്ട്രേലിയ), ഗ്രേറ്റ ഒമോബൊനി (ഇറ്റലി), അമാൻഡിൻ ഹച്ച് (ഫ്രാൻസ്), നടാഷ മക്ഗൊരം (ന്യൂസിലാൻഡ്), കരീന റമോസ് (ഫിലിപ്പീൻസ്), മിഹൈല പൊപ (റൊമാനിയ), അഡ്രിയാന ഹെേരറ (വെനേസ്വല), വലൻറീന ബോർഗി (ഇറ്റലി), ടിയന്ന ഗ്രാറ്റ (യു.എസ്), സാറ കിറാത്ത് (യു.എ.ഇ), വെറോനിക്ക പോട്ടോസ്ക സിനിറ്റ്സിയ (ഉക്രൈൻ), കാർലോസ് ബെർനാർഡോ (പോർച്ചുഗൽ), സ്കോട്ട് ടൈസൻ (യു.കെ), പാട്രിക് മട്സിങ്ങർ (ജർമനി), ഡെഡി ഹാങ് (ഇന്തോനേഷ്യ), യൂസഫ് ആൻഡ്രി അബു ഉസ്മാൻ (സ്വീഡൻ), ബോ സാൽഡന (പെറു), എമിൽ ട്രുസ്കോവിസ്കി (പോളണ്ട്), റൈഹാൻ (സൗദി) എന്നീ ബ്ലോഗർമാരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.