മോദിയും പിണറായിയും തമ്മിൽ വലിയ ഏകാധിപതിയാരെന്ന മത്സരം ^ചെന്നിത്തല

മോദിയും പിണറായിയും തമ്മിൽ വലിയ ഏകാധിപതിയാരെന്ന മത്സരം -ചെന്നിത്തല തൃശൂർ: ആരാണ് ഏറ്റവും വലിയ ഏകാധിപതിയെന്ന് തെളിയിക്കാനുള്ള മത്സരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനദ്രോഹ, തൊഴിലാളി ദ്രോഹ നടപടികളാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഐ.എൻ.ടി.യു.സി ജില്ല സമ്മേളനേത്താടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ സംഘടിച്ചും സമരം ചെയ്തും നേടിയെടുത്ത നിയമങ്ങളെല്ലാം പൊളിച്ചെഴുതുകയാണ്. അതിൽ ഒടുവിലത്തേതാണ് ഇനി എല്ലാ നിയമനങ്ങളും താൽക്കാലികമാണെന്നത്. തൊഴിൽ സുരക്ഷിതത്വം എന്ന് പറഞ്ഞ് വന്നവരാണ് തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുന്നത്. അംബാനിയും അദാനിയുമടങ്ങുന്ന കോർപറേറ്റുകൾക്കും മുതലാളിമാർക്കും വേണ്ടിയാണ് മോദിയുടെ ഭരണമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തൊഴിലാളികളെ ആശങ്കയിലാക്കുന്ന കരാർ നിയമനമെന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 23 മാസമായി കേരളത്തിലെ ജനങ്ങളെ പിണറായി സർക്കാർ കബളിപ്പിക്കുകയാണ്. പരമ്പരാഗത, കാർഷിക, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തകർന്നു. ഒന്നോ രണ്ടോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 48 കോടി ലാഭമുണ്ടാക്കിയതിനാണ് വ്യവസായ മന്ത്രി പുരപ്പുറത്ത് കയറി നിന്ന് വീമ്പ് പറയുന്നത്. ഈ കാലയളവിലുണ്ടായ1891കോടിയുടെ നഷ്ടം കൂടി മന്ത്രി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. നോക്കുകൂലിക്ക് എതിരാണ്. പക്ഷേ, അതി​െൻറ പേരിൽ തൊഴിൽ നിഷേധം അംഗീകരിക്കാൻ കഴിയിെല്ലന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.