തൃശൂർ: സ്വകാര്യ ആശുപത്രി നഴ്സുമാരുടെയും ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ൈഹകോടതി പുറപ്പെടുവിച്ച സ്റ്റേ നീക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രൈവറ്റ് നഴ്സസ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻ ആവശ്യപ്പെട്ടു. ഇൗമാസം 31നകം വേതനം പുതുക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുന്ന വിധത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ച വിഗ്ദധ സമിതിയാണ് മിനിമം വേതനം പുതുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കാൻ തയാറായത്. ഇത് തടഞ്ഞതു വഴി സുപ്രീം കോടതിയുടെ ഉത്തരവ് ൈഹകോടതി തടയുന്ന സാഹചര്യമുണ്ടായത്. ഇതിൽ അനൗചിത്യമുണ്ട്. മിനിമം വേതനം നിശ്ചയിച്ചാൽ ആശുപത്രി പൂേട്ടണ്ടി വരുമെന്ന ഉടമകളുടെ പ്രചാരണം അടവാണ്. സ്ഥിരം തൊഴിലാളികളെ പിരിച്ചുവിട്ട് കരാർ തൊഴിലാളികളെ നിയോഗിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഇൗ പ്രചാരണമെന്നും എ.എൻ. രാജൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.