മണ്ണുത്തി (തൃശൂർ): കേരള കാർഷിക സർവകലാശാലക്ക് 665.70 കോടി യുടെ ബജറ്റ്. വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിെൻറ അധ്യക്ഷതയിൽ വെള്ളാനിക്കരയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ ധനകാര്യ സമിതി അംഗം കെ.വി. വിജയദാസ് അവതരിപ്പിച്ച ബജറ്റിൽ പുതിയ കാർഷിക കോളജും സുസ്ഥിര ജൈവ കൃഷി വകുപ്പും ഫാർമർ ഇന്നവേഷൻ െഫസിലിറ്റേഷൻ സെൻററും അടക്കം നിരവധി പുതിയ നിർദേശങ്ങളുണ്ട്. പദ്ധതിയിനത്തിൽ 82.5 കോടിയും പദ്ധതിയേതര ഇനത്തിൽ 340.40 കോടി രൂപയും ബാഹ്യ ധന സഹായമായി 15.55 കോടി രൂപയും ആഭ്യന്തര വരുമാനവും ഉൾപ്പെടെ 637.73 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ പദ്ധതിയിനത്തിൽ 77.7 കോടിയും പദ്ധതിയേതര ഇനത്തിൽ 519.38 കോടിയും ചെലവ് പ്രതീക്ഷിക്കുന്നു. 27.97 കോടിയാണ് കമ്മി. ആഭ്യന്തര വരുമാനം ഉയർത്തിയും പദ്ധതി വിഹിതം വർധിപ്പിച്ചും ഇത് നികത്താനാവുമെന്ന് വിജയദാസ് പറഞ്ഞു. വയനാട്ടിലെ അമ്പലവയലിലും കോട്ടയത്തെ കുമരകത്തും കാർഷിക കോളജ് തുടങ്ങും. അമ്പലവയൽ കോളജിെൻറ രൂപരേഖ സർക്കാറിന് സമർപ്പിച്ചു. കുമരകത്ത് സ്പെഷൽ ഓഫിസറെ നിയമിക്കും. പാലക്കാട് ജില്ലയിൽ കാർഷിക കോളജ് ആരംഭിക്കാനുള്ള ശിപാർശ പട്ടികജാതി വികസന വകുപ്പിൽനിന്നും ലഭിച്ചിട്ടുണ്ട്. ഇതിെൻറ പ്രാരംഭ ഗഡുവായ 10 കോടി രൂപ ലഭ്യമാക്കാൻ നടപടി വേഗത്തിലാക്കും. കാർഷിക ബിരുദ സീറ്റ് 208ൽ നിന്നും 360 ആയി ഉയർത്തും. സംസ്ഥാനത്തിെൻറ ഭക്ഷ്യ-പാരിസ്ഥിതിക സുരക്ഷ മുൻനിർത്തി 23 കാർഷിക കാലാവസ്ഥ മേഖലകളാക്കി തിരിക്കും. നെൽകൃഷിയിൽ വരൾച്ച പ്രതിരോധത്തിന് അനുയോജ്യമായ സൂക്ഷ്മാണുക്കളെ (മീതൈൽ ബാക്ടീരിയ) കണ്ടെത്താനുള്ള ഗവേഷണം ആരംഭിക്കും. വരൾച്ച പ്രതിരോധിക്കാൻ മൂപ്പ് കുറഞ്ഞ നെല്ലിനങ്ങൾ വികസിപ്പിക്കും. വരൾച്ച പ്രതിരോധശേഷിയുള്ള കൊക്കോയും വികസിപ്പിക്കും. അട്ടപ്പാടി, വയനാട് ആദിവാസി മേഖലകളിൽ ചെറു ധാന്യകൃഷി േപ്രാത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും. മണ്ണ്-ജല സംരക്ഷണത്തിന് ഉൗന്നൽ നൽകി രാമച്ചം ഇനങ്ങൾ വികസിപ്പിക്കും. 'ക്ലൈമറ്റ് സ്മാർട്ട് വില്ലേജ്' എന്ന ആശയം നടപ്പാക്കാൻ സാങ്കേതികവിദ്യ തിട്ടപ്പെടുത്തി വികസന വകുപ്പുകൾക്ക് സഹായകരമായ നിർദേശം നൽകും. കാർഷിക ഗവേഷകർ രണ്ട് പഞ്ചായത്തുകൾ ദത്തെടുത്ത് രണ്ട് വർഷം കാർഷിക വികസന മാതൃകകൾ രൂപപ്പെടുത്താൻ നേതൃത്വം നൽകും. കാർഷികോപദേശ സംവിധാനം ശക്തിപ്പെടുത്താൻ കാലാവസ്ഥ വ്യതിയാന ഗവേഷണ-പഠന അക്കാദമിയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ആരംഭിക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. എം.എൽ.എമാരായ കെ. രാജൻ, ജി.എസ്. ജയലാൽ, കെ. കൃഷ്ണൻകുട്ടി, എം. വിൻസെൻറ് എന്നിവർ ജനറൽ കൗൺസിലിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.