ആമ്പല്ലൂർ: കേരള സാങ്കേതിക സർവകലാശാല കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രിയുടെ തൃശൂർ പുതുക്കാടുള്ള ക്യാമ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. പുതുക്കാട് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ക്യാമ്പ് ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ ഉദ്ഘാടനം ചെയ്തു. ഭരണപരാജയവും ആഭ്യന്തര ഭരണ നിർവഹണ ക്രമക്കേടും വിദ്യാർഥി വിരുദ്ധ തീരുമാനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി കുത്തഴിഞ്ഞ പ്രവർത്തനം കാഴ്ചവെക്കുകയാെണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റാറ്റ്യൂട്ട് രൂപവത്കരിക്കുക, സ്ഥിരം വി.സിയെ നിയമിക്കുക, ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ, സ്റ്റുഡൻറ്സ് കൗൺസിൽ എന്നിവ രൂപവത്കരിച്ച് സർവകലാശാലയെ ജനാധിപത്യവത്കരിക്കുക, സമ്മർ കോഴ്സ് അനിശ്ചിതത്വം നീക്കുക, സപ്ലിമെൻററി പരീക്ഷക്ക് മുമ്പ് പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിക്കുക, ഇൻഫർമേഷൻ സെൻറർ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ശക്തമായ സമരം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി. ചരിത്രത്തിലെ ഏറ്റവും മോശം വിദ്യാഭ്യാസ മന്ത്രിയായി രേഖപ്പെടുത്തപ്പെട്ട രവീന്ദ്രനാഥ് തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി റമീസ് വേളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന, കൗൺസിൽ അംഗം മുനീബ് പുലാപ്പറ്റ, ജില്ല പ്രസിഡൻറ് ഒ.എച്ച്. മുഹ്സിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.