ലോക നാടക ദിനാഘോഷം 'അര​ങ്ങൊരുക്കം' 26 മുതൽ

തൃശൂർ: നാടക പ്രവർത്തകരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ 'ഡ്രാമാനന്ദ'ത്തി​െൻറ ആഭിമുഖ്യത്തിൽ ലോക നാടകദിനാഘോഷം 'അരങ്ങൊരുക്കം' 26, 27 തീയതികളിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിക്കും. പള്ളുരുത്തി കെ.എൻ. ലക്ഷ്മി സ്മാരക പ്രഥമ പുരസ്കാരം നേടിയ നടി വിജയകുമാരിക്ക് അവാർഡ് സമ്മാനിക്കും. നാടകത്തിന് മികച്ച സംഭാവന നൽകിയ കരകുളം ചന്ദ്രന് ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ ആദരമുദ്ര സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ആദരമുദ്ര. നാളെ വൈകീട്ട് 4.30ന് നഗരത്തിൽ ലോക നാടക വിളംബര ജാഥ നടത്തും. ആറിന് 'ഏകം അനേകം കർണൻ' ഏകപാത്ര നാടകവും 6.30ന് ഡ്രാമാനന്ദം പ്രവാസി പ്രതിനിധികൾക്കുള്ള ആദര പരിപാടിയായ 'ഹൃദയപൂർവ'വും 7.30ന് 'ഒരു പൊറാട്ട് നാടക'വും അരങ്ങേറും. രാത്രി 9.30ന് നടക്കുന്ന പരിപാടിയിൽ നാടക പ്രവർത്തകർക്ക് ഉപഹാരം സമർപ്പിക്കും. 27ന് രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽകുമാർ 'അരങ്ങൊരുക്കം' ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. സംഗീത നാടക അക്കാദമി ൈവസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് നാടകദിന സന്ദേശം നൽകും. തുടർന്ന് വിവിധ ടീമുകളുെട അവതരണമുണ്ട്. വാർത്തസമ്മേളനത്തിൽ ഡ്രാമാനന്ദം ചാരിറ്റബിൾ സൊൈസറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. മനോജ്, സെക്രട്ടറി ഹേമന്ത്കുമാർ, സ്വാഗതസംഘം ചെയർമാൻ കെ.ബി. സജീവൻ, അനിൽ വല്ലച്ചിറ, സനേഷ് വടകര എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.