മറിയം ത്രേസ്യ വിശുദ്ധ പദവിക്ക് തൊട്ടുമുന്നിൽ; ക്രൈസ്തവ സമൂഹം പ്രാർഥനയിൽ

മാള: കുഴിക്കാട്ടുശ്ശേരി ഹോളി ഫാമിലി സന്യാസി സമൂഹത്തി​െൻറ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വത്തിക്കാൻ വിശുദ്ധപദവി പ്രഖ്യാപനത്തിന് വഴിതുറന്നതോടെ ക്രൈസ്തവ സമൂഹം പ്രാർഥനയിൽ. 2000 ഏപ്രിലിലാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മാർപാപ്പയുടെ ഓഫിസി​െൻറ അംഗീകാരം കൂടി ലഭിച്ചാൽ വിശുദ്ധ പ്രഖ്യാപനം ഉണ്ടാകുമെന്ന് കുഴിക്കാട്ടുശ്ശേരി മഠം അധികൃതർ പറഞ്ഞു. പുത്തൻചിറ ജന്മഗൃഹത്തോട് ചേർന്ന കോൺവൻറിൽ പ്രത്യേക പ്രാർഥനകൾക്ക് തുടക്കമായി. ഇവിടെ ജന്മഗൃഹം കഴിഞ്ഞ വർഷം പുതുക്കി നിർമിച്ചിരുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള വീടി​െൻറ തനിമ നിലനിർത്തിയാണ് പുനർനിർമിച്ചത്. 1973ൽ ദൈവദാസിയായ മറിയം ത്രേസ്യ 1926ൽ നിര്യാതയായി. കുഴിക്കാട്ടുശ്ശേരിയിലാണ് അടക്കം ചെയ്തത്. സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമാണീ ഖബറിടം. രണ്ട്. കി.മീ. മാറി പുത്തൻചിറയിലുള്ള ജന്മഗൃഹം സന്ദർശിക്കുന്നതിനും ആയിരങ്ങളാണ് എത്തുന്നത്. വിശുദ്ധപദവി ലഭിക്കുന്നതോടെ ഏഷ്യയിൽതന്നെ അറിയപ്പെടുന്ന തീർഥാടന കേന്ദ്രമായി മാള മാറും. രോഗശാന്തിയുടെ വൈദ്യശാസ്ത്ര റിപ്പോർട്ടുകൾ വത്തിക്കാൻ സ്ഥിരീകരിച്ച ശേഷമാണ് വിശുദ്ധപദവിയുടെ നടപടിക്രമങ്ങളിലേക്ക് കടക്കുക. വിശുദ്ധപദവിയിലേക്ക് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചെന്നെത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.