ദേശീയ പാത വികസനം ജനങ്ങളുടെ ഭീതിയകറ്റണം ^ എസ്​.വൈ.എസ്​

ദേശീയ പാത വികസനം ജനങ്ങളുടെ ഭീതിയകറ്റണം - എസ്.വൈ.എസ് തൃശൂർ: ദേശീയപാത വികസനത്തിനായി ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദ്വിദിന സമ്മേളനത്തിന് കെ.ആർ. നസ്റുദ്ദീൻ ദാരിമി പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ. അലി അബ്്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പേരോട് അബ്്ദുറഹിമാൻ സഖാഫി, ജനറൽ സെക്രട്ടറി മജീദ് കക്കാട്, സി.പി. സെയ്തലവി, ത്വാഹാ തങ്ങൾ, മാളിയേക്കൽ സുലൈ മാൻ സഖാഫി,സിദ്ദീഖ് സഖാഫി, അബ്്ദുൽലത്തീഫ് സഅദി പഴശ്ശി, ഡോ. പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. എ.പി. അബ്്ദുൽ ഹക്കീം അസ്ഹരി, പള്ളങ്കോട് അബ്്ദുൽഖാദർ മദനി, അബ്്ദുൽജബ്ബാർ സഖാഫി, എം. മുഹമ്മദ് പറവൂർ, എസ്. ശറഫുദ്ദീൻ, എം. മുഹമ്മദ് സാദിഖ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരളത്തിലേയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേയും പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.