ഹൃദ്രോഗ വ്യാപനത്തിൽ കേരളം ഒന്നാമത് -ഹൃദ്രോഗസമ്മേളനം തൃശൂർ: ഹൃദ്രോഗ വ്യാപനത്തിൽ കേരളം ഒന്നാമതാണെന്ന് ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം. ലോകത്തെ 60 ശതമാനം ഹൃദ്രോഗ ബാധിതർ ഇന്ത്യയിലാണ്. കേരളം രോഗവ്യാപനത്തിൽ ഒന്നാമതാണ്. അത്യന്താധുനിക ചികിത്സ സംവിധാനങ്ങളും ബോധവത്കരണത്തിന് ഡിജിറ്റൽ വിവര സാങ്കേതിക വിദ്യകളും ഉണ്ടെങ്കിലും രോഗവ്യാപനം കുറയുന്നില്ല. ഇത് ആരോഗ്യ മേഖലയുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാെണന്ന് ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ഇൻറർവെൻഷനൽ കാർഡിയോളജി കൗൺസിൽ ഒാഫ് കേരള (െഎ.സി.സി.കെ) പ്രസിഡൻറും പെരിന്തൽമണ്ണ കിംസ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. കെ.പി. ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര സർക്കാർ 'ആയുഷ്മാൻ ഭാരത്' പദ്ധതിയുമായി ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നേരിട്ട് ഇടപെടുന്നുണ്ട്. ചികിത്സ ചെലവിനെപ്പറ്റി ഭയപ്പെടാതെ സാധാരണക്കാർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികൾ ഉപയോഗപ്പെടുത്താൻ ഇൗ പദ്ധതി സഹായിക്കും. പദ്ധതികളുടെ പൂർണ പ്രയോജനം ലഭിക്കാൻ ചികിത്സ സംബന്ധിച്ച ബോധവത്കരണവും വേണം. ഇതിനായി ആൻജിയോപ്ലാസ്റ്റി അടക്കമുള്ള, കീറിമുറിക്കലുകൾ ഇല്ലാത്ത ചികിത്സ രീതിയെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരണമെന്ന് ഡോ. ബാലകൃഷ്ണൻ പറഞ്ഞു. ഹൃദയാഘാതത്തിെൻറ അടിസ്ഥാന ചികിത്സ സമ്പ്രദായമായി മാറിയ കാത്തിറ്റർ ചികിത്സ സംബന്ധിച്ച് ഐ.സി.സി.കെ വൈസ് പ്രസിഡൻറ് ഡോ. എ. ജോർജ് കോശി വിശദീകരിച്ചു. ഏറ്റവും കൂടുതൽ കാത്തിറ്റർ ലാബുകൾ സജ്ജമായ സംസ്ഥാനം കേരളമാെണന്ന് അദ്ദേഹം പറഞ്ഞു. ഹൃദയാഘാതവും ഹൃദയധമനികളിൽ രൂപപ്പെടുന്ന തടസ്സങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യുന്ന സമ്മേളനം സങ്കീർണ ഹൃദ്രോഗവും ബ്ലോക്കും കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ സംഘടനയായ ഐ.സി.സി.കെയാണ് സംഘടിപ്പിക്കുന്നത്. ഡോ. ദീപക് ഡേവിഡ്സൺ, ഡോ. ജി. രാജേഷ്, ഡോ. ബിനോ െബഞ്ചമിൻ, ഡോ. സി.പി. കരുണാദാസ്, ഡോ. സിബു മാത്യു തുടങ്ങിയവർ പെങ്കടുത്തു. കാത്തിറ്റർ ചികിത്സയിലെ ശാസ്ത്ര മുന്നേറ്റങ്ങളും രോഗ നിർണയത്തിലും ചികിത്സയിലും പ്രയോജനപ്പെടുത്തുന്ന അത്യന്താധുനിക സാങ്കേതിക വിദ്യകളും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. രാജേഷ് പറഞ്ഞു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 300ലധികം ഹൃദ്രോഗ വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.