തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല ലഘുനാടക മത്സരത്തിലേക്ക് 10 നാടകങ്ങൾ തിരഞ്ഞെടുത്തതായി അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു. കൂട് (പെരുമണ്ണ യുവജനകലാസമിതി, കോഴിക്കോട്), ചേറ് (കാട് തിയറ്റർ ഗ്രൂപ്, പി.സി.പാലം, കോഴിക്കോട്), കറുപ്പകൻ (നാട്യസംസ്കൃതി, കൂത്തുപറമ്പ്, കണ്ണൂർ), ഇരട്ട ജീവിതങ്ങളിലൂടെ (തീരം കലാസാംസ്കാരിക വേദി, അരിയെല്ലൂർ, മലപ്പുറം), ആറാം ദിവസം (തിേയറ്റർ ലവേഴ്സ്, കോഴിക്കോട്), ഒരുവൾ (രംഗം നാടകവേദി, പെരുമ്പാവൂർ, എറണാകുളം), മൺകലം (ബ്ലാക്ക് തിയറ്റർ, ചേർപ്പ്, തൃശൂർ), ഒച്ച (സ്പെക്ട്ര, അളഗപ്പ നഗർ, തൃശൂർ), ഏകാന്ത തീരങ്ങൾ (നാടകപഠന കേന്ദ്രം, കൊടുവള്ളി, കോഴിക്കോട്), ബീഡി (മലയാള കലാനിലയം സാംസ്കാരിവേദി, കൂത്തുപറമ്പ്, കണ്ണൂർ) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ. അക്കാദമിയിൽ ലഭിച്ച 53 സ്ക്രിപ്റ്റുകളിൽനിന്നാണ് തിരഞ്ഞെടുത്തത്. വി.ഡി. േപ്രമപ്രസാദ്, പി.ജെ. ഉണ്ണികൃഷ്ണൻ, കെ. വിനോദ്കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് തിരഞ്ഞെടുത്തത്. മേയ് രണ്ട് മുതൽ ആറ് വരെ തൃശൂർ കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.