കരൾ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു

കൂർക്കേഞ്ചരി: മത്സ്യ മാർക്കറ്റ് സ്റ്റാളിൽ ജീവനക്കാരനായ കൂർക്കഞ്ചേരി പെരുത്തുകാരൻ വാനിഷിന് ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തരമായി കരൾ മാറ്റിവെക്കണം. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായ വാനിഷിന് ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഭാര്യ ഷീനയും മക്കളും. കൂർക്കഞ്ചേരി എസ്.എൻ. റോഡിൽ വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. കരൾ മാറ്റിവെക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതിയോടെ നിത്യെചലവിന് പ്രയാസപ്പെട്ടുന്ന കുടുംബം വാനിഷി​െൻറ ചികിത്സക്ക് ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലർ കൂടിയായ മേയർ അജിത ജയരാജൻ ചെയർമാനായി ചികിത്സ സമിതി രൂപവത്ക്കരിച്ചിരിക്കുകയാണ് നാട്ടുകാർ. സുമനസ്സുകളുടെ സഹായമുെണ്ടങ്കിലേ വാനിഷി​െൻറ ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താനാവൂ. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കൂർക്കഞ്ചേരി ശാഖയിൽ അജിത ജയരാജൻ, വാനിഷി​െൻറ ഭാര്യ ഷീന, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി രേഖ പ്രകാശ് എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-37575745763. െഎ.എഫ്.എസ് കോഡ്-എസ്.ബി.െഎ.എൻ. 0070174. വിവരങ്ങൾക്ക് -9495012545, 9747665979.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.