ചാലക്കുടി: വംശനാശ ഭീഷണി നേരിടുന്ന വർഗത്തില്‍പെട്ട ആമയെ കടത്തിക്കൊണ്ട് പോവുകയായിരുന്ന രണ്ടുപേരെ ചാലക്കുടി എക്‌സൈസ് സംഘം പിടികൂടി. വൈശേരി ലക്ഷംവീട് കോളനിയില്‍ കട്ടത്തറ വീട്ടില്‍ സുരേഷ്, വെറ്റിലപ്പാറ ചെഞ്ചേരിവളപ്പില്‍ മനേഷ് എന്നിവരെയാണ് പിടികൂടിയത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഇവരെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കിയ നിലയില്‍ ആമയെ കണ്ടത്. പരിശോധനക്കിടെ മനേഷ് ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രതിയേയും ആമയെയും പിന്നീട് പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ജൈജാൻറിക് ടോര്‍ട്ടോയീസ് ഇനത്തില്‍പെട്ട ഇരുപത് കിലോയോളമുള്ള ആമയാണിതെന്ന് വനപാലകര്‍ പറഞ്ഞു. എക്‌സൈസ് അസി.ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ഗിരീഷ്, ഉദ്യോഗസ്ഥരായ സി.എല്‍. വിന്‍സെൻറ്, ജെയ്‌സന്‍ ജോസ്, പി.ഒ. ഹാറൂൻ റഷീദ്, പി.ഐ. റഷീദ്, ജോയല്‍ ജോസ്, അജിത്കുമാര്‍, ടി.കെ. സന്തോഷ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.