തൃശൂർ: ഈ വർഷത്തെ മികച്ച െട്രയിൻ ടൈം ഇൻഫോർമർ അവാർഡിന് കെ.കെ. രാധാകൃഷ്ണൻ അർഹനായി. അമ്പതോളം വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ ഇദ്ദേഹം അങ്കമാലിയിലാണ് ജോലി ചെയ്യുന്നത്. വൈകി ഓടുന്ന ട്രയിനുകളുടെ ലൈവ് അപ്ഡേഷനാണ് എടുത്തു പറയേണ്ടത്. െട്രയിൻ സ്റ്റേഷനിൽ എത്തുമ്പോഴും വിടുമ്പോഴും െട്രയിനിലുള്ളവർ ഗ്രൂപ്പിലൂടെ സന്ദേശം കൈമാറുന്നു. െറയിൽവേയുടെ സൈറ്റിൽ അപ്ഡേഷൻ വരും മുമ്പ് െട്രയിൻ സമയം ഇതിലൂടെ അംഗങ്ങൾക്ക് ലഭിക്കും. കൂടാതെ െറയിൽവേ സംബന്ധമായ വാർത്തകൾ വേറെയും. ഗോവിന്ദച്ചാമിയുടെ ആക്രമണത്തിൽ പരിക്കേറ്റ സൗമ്യയുടെ ദാരുണാന്ത്യത്തെത്തുടർന്നാണ് ഇങ്ങനെയെരു സേവനം എസ്. എം.എസ് ആയി ആരംഭിച്ചത്. ഇപ്പോൾ എസ്.എം.എസ് സന്ദേശം വാട്സാപ്പ് സന്ദേശവും കൂടിയായെന്ന് ഗ്രൂപ്പുകളുടെ ജനറൽ അഡ്മിൻ അയ്യമ്പുഴ ഹരികുമാർ പറഞ്ഞു. മികച്ച ഗ്രൂപ് പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ അവാർഡാണ് രാധാകൃഷ്ണന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.