'റെയ്​സ്​ ഒാഫ്​ ഹോപ്​' പ്രകാശനം

തൃശൂർ: വൃക്കരോഗത്തെക്കുറിച്ച് അമല മെഡിക്കൽ കോളജിലെ നെേഫ്രാളജിസ്റ്റ് ഡോ.ജയന്ത് തോമസ് മാത്യു നിർമിച്ച ഡോക്യുമ​െൻററി 'റെയ്സ് ഓഫ് ഹോപ്' (പ്രതീക്ഷയുടെ കിരണങ്ങൾ) പ്രകാശനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അമല മെഡിക്കൽ കോളജിൽ നടക്കും. ഉസ്താദ് സക്കീർ ഹുസൈ​െൻറ സഹോദരനും സംഗീതജ്ഞനുമായ ഫസൽ ഖുറേഷിയാണ് ഡോക്യുമ​െൻററി പ്രകാശനം ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തി​െൻറ സംഗീതവിരുന്നും ഉണ്ടാകും. 22 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമ​െൻററി ഏപ്രിൽ ആദ്യവാരത്തിന് മുമ്പായി യു ട്യൂബിൽ റിലീസ് ചെയ്യുമെന്ന് ഡോ.ജയന്ത് പറഞ്ഞു. അമല മെഡിക്കൽ കോളജ് പി.ആർ.ഒ ജോസഫ് വർഗീസും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.