ജില്ലയിൽ ക്ഷയരോഗ ബാധിതർ കുറയുന്നു

തൃശൂർ: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ക്ഷയരോഗ ബാധിതർ ഗണ്യമായി കുറഞ്ഞു. ഒമ്പത് വർഷത്തിനിടെ 19 ശതമാനത്തി​െൻറ കുറവാണ് രേഖപ്പെടുത്തിയത്. 2008ൽ ശ്വാസകോശ ക്ഷയം ബാധിച്ച പുതിയ രോഗികളുെട എണ്ണം 1123 ആയിരുന്നത് 2017ൽ 905 ആയി ചുരുങ്ങി. ചികിത്സ എടുത്തവരുടെ ആകെ എണ്ണം 2393ൽ നിന്നും 1950 ആയും കുറഞ്ഞു. ഇൗ വർഷം ചികിത്സയിലുള്ള 185 പേരിൽ 91പേർ പേർ രോഗവിമുക്തരായി. 2013ൽ ശ്വാസകോശ ക്ഷയ രോഗികളായ 1087ൽ 868 പേർ രോഗ വിമുക്തരായി. 80 ശതമാനമാണിത്. ആറു ശതമാനം മാത്രമാണ് ഇൗ വർഷത്തെ മരണ നിരക്ക്. 2014ൽ 83 ശതമാനം പേരാണ് രോഗവിമുക്തി നേടിയത്. 1087 പുതിയ രോഗികളിൽ 895 പേർ രോഗവിമുക്തി നേടി. ആറുപേർ മാത്രമാണ് മരിച്ചത്. 2015ൽ ശ്വാസകോശ ക്ഷയം ബാധിച്ച പുതിയ രോഗികളിൽ 87 ശതമാനം വിമുക്തരായി. 1051ൽ 920 പേർക്ക് അസുഖം ഭേദപ്പെട്ടു. 2016ൽ 945 പേരാണ് ശ്വാസകോശക്ഷയ രോഗത്തിന് ചികിത്സ നേടിയത്. 2033 പേരാണ് 2016ൽ ചികിത്സ തേടിയത്. 2016ൽ ഇത് 86 ശതമാനം ആയിരുന്നു. മരണ നിരക്കിലും ഇൗ അന്തരം പ്രകടമാണ്. 2008ൽ 59പേർ രോഗം മൂലം മരണപ്പെെട്ടങ്കിൽ 2017ൽ 49 പേരായി ഇത് കുറഞ്ഞു. മരണ നിരക്കിൽ 17 ശതമാനത്തി​െൻറ കുറവാണുള്ളത്. 2035 ഒാടെ ക്ഷയരോഗ മരണനിരക്ക് 95 ശതമാനവും രോഗവ്യാപന തോത് 90 ശതമാനവും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടനക്കുള്ളത്. നിലവിൽ 10 ലക്ഷം ജനസംഖ്യയിൽ പുതുതായി 350 രോഗികളെയാണ് പ്രതിവർഷം കണ്ടെത്തുന്നത്. ക്ഷയരോഗ നിർമാർജനമെന്ന ലക്ഷ്യത്തിൽ എത്തണമെങ്കിൽ ഇത് 10 ലക്ഷം ജനസംഖ്യയിൽ ഒരു രോഗി എന്ന നിലയിലേക്ക് മാറേണ്ടതുണ്ട്. രോഗിയുടെ ശരീരഭാരത്തിന് അനുസരിച്ച് ദിവസവും കഴിക്കാവുന്ന വിധം കുറഞ്ഞ മാത്രയിൽ പുതിയ ചികിത്സയിൽ മരുന്നുകൾ ക്രമീകരിച്ചിട്ടുണ്ട്. ലോക ക്ഷയരോഗ ദിനാചരണം വിവിധ പരിപാടികളോടെ ശനിയാഴ്ച ടൗൺഹാളിൽ നടക്കും. രാവിലെ എട്ടിന് വിദ്യാർഥി കോർണറിൽനിന്ന് ക്ഷയരോഗദിന സന്ദേശ റാലി ജില്ല മെഡിക്കൽ ഒാഫിസർ ഡോ.കെ. സുഹിത ഫ്ലാഗ് ഒാഫ് ചെയ്യും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല ക്ഷയരോഗ ഒാഫിസർ ഡോ. സി.കെ. ശ്രീജ, ഡോ.പി. സജീവ് കുമാർ, ഡോ. ടോണി, എം.ആർ. മിനി, ശിവശങ്കർ എന്നിവർ പെങ്കടുത്തു. സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളുടെ വിവരം ലഭിക്കുന്നില്ല തൃശൂർ: സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്ന ക്ഷയരോഗികളുടെ വിവരങ്ങൾ പൂർണമായി ലഭിക്കുന്നില്ലെന്ന് ജില്ല അധികൃതർ. രോഗികളുെട വിവരം പൂർണമായി ലഭിക്കുന്നതിന് 2012ൽ കേന്ദ്ര ആരോഗ്യ വകുപ്പ് നയം അനുസരിച്ച് ജില്ലകളിൽ സ്വകാര്യ ആശുപത്രികളുടെ കൺസോർട്ട്യം രൂപവത്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആറുമാസം മുമ്പ് കൺസോർട്ട്യം രൂപവത്കരിച്ചിട്ടും വിവരങ്ങൾ ലഭിക്കുന്നില്ല. മാത്രമല്ല ജില്ലയിലെ 50 ആശുപത്രികളെ മാത്രമേ ഇൗ പദ്ധതിയിൽ ഇതുവരെ ഉൾപ്പെടുത്താനായിട്ടുള്ളൂ. കഴിഞ്ഞ ആറുമാസത്തിന് മുമ്പ് ചേർന്ന യോഗമല്ലാതെ തുടർ യോഗങ്ങളും ഉണ്ടായിട്ടില്ല. രഹസ്യ സ്വഭാവം സ്വീകരിക്കണമെന്ന രോഗികളുെട ആവശ്യമാണ് വിവരങ്ങൾ നൽകാതിരിക്കാൻ സ്വകാര്യആശുപത്രികളെ പ്രേരിപ്പിക്കുന്നത്. ഷെഡ്യൂൾ എച്ച്വൺ പട്ടികയിൽ ഉൾെപ്പടുത്തി ക്ഷയരോഗ മരുന്നുകൾ വാങ്ങുന്നവരുടെ പേരുവിവരങ്ങൾ എഴുതിവെക്കണമെന്നും അധികൃതർക്ക് വിവരം ൈകമാറണമെന്നും മെഡിക്കൽഷോപ്പ് ഉടമകൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാർക്ക് കൃത്യമായ ചികിത്സയും ജില്ല അധികൃതർ ഉറപ്പാക്കുന്നുണ്ട്. ചികിത്സ കാലാവധി ആറുമാസമായതിനാൽ ആറുമാസവും കൃത്യമായ ചികിത്സ സ്വീകരിക്കാൻ ഉപദേശിക്കുകയാണ് ചെയ്യുന്നത്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് നാട്ടിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.